കേന്ദ്ര സർക്കാറിെൻറ ആഭിമുഖ്യത്തിലുള്ള ഇന്ത്യൻ കൗൺസിൽ ഒാഫ് സോഷ്യൽ സയൻസ് റിസർച് (െഎ.സി.എസ്.എസ്.ആർ) 2018-19 വർഷം നടക്കുന്ന ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ, സീനിയർ ഫെലോഷിപ്പുകൾക്ക് അപേക്ഷ ഒാൺലൈനായി ആഗസ്റ്റ് 14വെര സ്വീകരിക്കും.
ഹാർഡ് കോപ്പി ബന്ധപ്പെട്ട രേഖകൾ സഹിതം ഇൻചാർജ്, ആർ.എഫ്.എസ് ഡിവിഷൻ, ഇന്ത്യൻ കൗൺസിൽ ഒാഫ് സോഷ്യൽ സയൻസ് റിസർച്, അരുണ അസഫ് അലി മാർഗ്, ന്യൂഡൽഹി -110067 എന്ന വിലാസത്തിൽ ആഗസ്റ്റ് 21നകം ലഭിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.icssr.orgൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും അപേക്ഷിക്കാം. മുഴുവൻ സമയ ഗവേഷണ േജാലികൾക്ക് രണ്ടുവർഷത്തേക്കാണ് ഫെലോഷിപ് അനുവദിക്കുക. മാസം 16,000രൂപ ഫെലോഷിപ്പായി ലഭിക്കും. വാർഷിക കണ്ടിജൻസി ഗ്രാൻറായി 15,000 രൂപകൂടി ലഭിക്കുന്നതാണ്.
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് ഏതെങ്കിലും സാമൂഹിക ശാസ്ത്ര വിഷയത്തിൽ പിഎച്ച്.ഡിയുള്ള 45 വയസ്സ് (എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.െഎ വിഭാഗക്കാർക്ക് 50വയസ്സ്) കവിയാത്ത സ്കോളേഴ്സിന് അപേക്ഷിക്കാം. െറഗുലർ സർവിസിലുള്ള ഫാക്കൽറ്റികളെയും പരിഗണിക്കും.
ഫുൾടൈം ഗവേഷണ ജോലികൾക്ക് രണ്ട് വർഷത്തേക്കാണ് ഫെലോഷിപ്, മാസം 28,000 രൂപ ഫെലോഷിപ്പായും 20,000 രൂപ വാർഷിക കണ്ടിജൻസി ഗ്രാൻറായും ലഭിക്കും.
സീനിയർ ഫെലോഷിപ്പുകൾക്ക് 45നും 70നും മധ്യേ പ്രായമുള്ള സാമൂഹിക ശാസ്ത്രജ്ഞർ, ജേണലിസ്റ്റ്, ഫാക്കൽറ്റികൾ, സീനിയർ സർക്കാർ ഉദ്യോഗസ്ഥർ, ഡിഫൻസ് ഒാഫിസർക്കും മറ്റും അപേക്ഷിക്കാം. ഏതെങ്കിലും സാമൂഹിക ശാസ്ത്ര വിഷയത്തിൽ പിഎച്ച്.ഡി നേടിയിരിക്കണം. ഗവേഷണ പ്രബന്ധം പ്രസിദ്ധപ്പെടുത്തിയവരായിരിക്കണം.
ഫുൾടൈം ഗവേണൽ േജാലികൾക്ക് രണ്ട് വർഷത്തേക്കാണ് ഫെലോഷിപ്, മാസം 40,000 രൂപയാണ് ഫെലോഷിപ്, വാർഷിക കണ്ടിജൻസി ഗ്രാൻറ് 40,000 രൂപ, സർവിസുള്ളവർക്ക് ശമ്പളം സംരക്ഷിച്ച്് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.