വടുതല(ആലപ്പുഴ): വിദ്യാർഥികളെയും രക്ഷിതാക്കളെയും വലച്ച് മൗലാന ആസാദ് നാഷണല്‍ സ്കോളര്‍ഷിപ്പ്. ഈ വർഷം ഓണ്‍ലൈനായും ഓഫ്‍ലൈനായും സ്കോളര്‍ഷിപ്പിന് അപേക്ഷിച്ചവര്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷിക്കാൻ പുതിയ നിർദേശം. സ്കോളര്‍ഷിപ്പിന് ആദ്യം അപേക്ഷ നൽകിയ വെബ് സൈറ്റ് മാറ്റി പുതിയത് പ്രവർത്തനം ആരംഭിച്ചതാണ് പ്രശ്നത്തിന് കാരണം. ഇതോടെ സ്കോളര്‍ഷിപ്പിന് ആദ്യം അപേക്ഷ നൽകിയ ലക്ഷക്കണക്കിന് വിദ്യാർഥികൾ വീണ്ടും അപേക്ഷ നൽകണം.
സംഭവത്തിനെതിരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് മൗലാനാ ആസാദ് എഡുക്കേഷനല്‍ ഫൗണ്ടേഷൻ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്. 55 % മാര്‍ക്കോടെ പത്താം തരാം വിജയിച്ചു അംഗീകൃത പ്ലസ് വണ്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.രക്ഷിതാവിന്‍റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. 12000 രൂപയാണ് സ്കോളര്‍ഷിപ്പ് തുകയായി ലഭിക്കുക.
www.maef.nic.in എന്ന വിലാസത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ശേഷം വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പത്തു മാര്‍ക്ക്‌ലിസ്റ്റ് കോപ്പി എന്നിവ ഫോട്ടോ ഒട്ടിച്ചു പഠിക്കുന്ന വിദ്യാലയത്തിലെ പ്രിന്‍സിപ്പാലിന്‍റെ അറ്റസ്റ്റേഷനോട് കൂടെ അയക്കേണ്ടതാണ്. രണ്ടാമത് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 15 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.