കളിക്കളം' ചൊവ്വാഴ്ച തുടങ്ങും; ആദ്യദിനം ട്രാക്കില്‍ ഗ്ലാമര്‍ ഇനങ്ങള്‍

തിരുവനന്തപുരം: പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായിക മേളയായ കളിക്കളത്തിന് ചൊവ്വാഴ്ച തുടക്കമാകും. കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ നവംബര്‍ എട്ട്, ഒമ്പത്, 10 തീയതികളിലാണ് മേള. ഉദ്ഘാടനചടങ്ങുകള്‍ക്ക് ശേഷം രാവിലെ 10 ന് ട്രാക്കുണരും.

രാവിലെ ഒമ്പതിന് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നതോടെ മേളയ്ക്ക് തിരിതെളിയും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍എ അധ്യക്ഷത വഹിക്കും. പട്ടികവർഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും, 115 പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർഥികളുടെ ആറാമത് സംസ്ഥാനതല കായികമേളയാണിത്.

ആദ്യദിനമായ ചൊവ്വാഴ്ച 32 ഇനങ്ങള്‍ അരങ്ങേറും. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടയും വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. 100 മീറ്റര്‍ ഓട്ടം, 800 മീറ്റര്‍ ഓട്ടം, ജാവലിന്‍ ത്രോ, ഹൈ ജംപ്, ലോഗ് ജംപ്, ട്രിപ്പിള്‍ ജംപ്, ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട്, 4X 400 മീറ്റര്‍ റിലേ, തുടങ്ങിയവായാണ് ആദ്യദിനത്തിലെ ആകര്‍ഷണം. തിങ്കളാഴ്ച വൈകീട്ടോടു കൂടിത്തന്നെ കായികതാരങ്ങള്‍ എത്തിത്തുടങ്ങി.  

Tags:    
News Summary - The playing field' will begin on Tuesday; Glamor items on the first day at the track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.