സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി

തിരുവനന്തപുരം : സുപ്രീംകോടതിയെ വെല്ലുവിളിച്ച സാങ്കേതിക സർവകലാശാല രജിസ്‌സ്ട്രാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. സുപ്രീംകോടതി വിധിയെ തുടർന്ന് നാല് മാസം മുൻപ് പുറത്താക്കപ്പെട്ട വി.സി ക്കും പി.വി.സിക്കും ഇന്ന് ഔദ്യോഗിക കാലാവധി അവസാനിച്ചതായി കാണിച്ചാണ് യാത്രയപ്പ് നൽകിയത്.

രജിസ്ട്രാറുടെ നടപടി സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ്. സുപ്രീംകോടതി വിധിയെത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ മുതൽ വി.സി പദവിയിൽ നിന്ന് പുറത്താക്കപ്പെട്ട ഡോ. എം.എസ് രാജശ്രീക്കും വി.സിയോടൊപ്പം സ്ഥാനം നഷ്ടപ്പെട്ട പി.വി.സി, ഡോ. എസ്. അയ്യൂബിനും ഇന്ന് സർവകലാശാല ഔദ്യോഗിക യാത്രയയപ്പ് നൽകി. ഇന്നുവരെ വൈസ് ചാൻസറായി തുടർന്നതായി ആലേഖനം ചെയ്ത സ്മരണിക (മെമെന്റോ) യൂനിവേഴ്സിറ്റിക്ക്‌ വേണ്ടി രജിസ്ട്രാർ മുൻ വി.സി ക്കും പി.വി.സി ക്കും സമർപ്പിച്ചു.

സർവകലാശാലയിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരും, ഓർഡിനൻസിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് അംഗത്വം നഷ്ടപെട്ട സിൻഡിക്കേറ്റ് അംഗം ഐ.സാജുവും യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചു. വൈസ് ചാൻസലർ ഡോ:സിസാ തോമസ് സർവകലാശാലയിൽ ഉണ്ടായിരുന്നുവെങ്കിലും ചടങ്ങിൽ നിന്ന് വിട്ടുനിന്നുവെന്നും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.  

Tags:    
News Summary - The Save University Campaign Committee submitted a petition to the Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.