ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ
തേഞ്ഞിപ്പലം: അഫിലിയേറ്റഡ് കോളജുകളിലെ 2004 മുതല്‍ 2008 വരെ പ്രവേശനം ബി.ടെക് അഞ്ചാം സെമസ്റ്റര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ െറഗുലര്‍ സപ്ലിമെന്ററി പരീക്ഷ 2024 ജനുവരി എട്ടിന് തുടങ്ങും.
പരീക്ഷ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ് യു.ജി) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, (സി.ബി.സി.എസ്.എസ് -യു.ജി) റെഗുലര്‍, സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കാനുള്ള സമയം 14 വരെ നീട്ടി.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ്സി ബോട്ടണി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
അസൈൻമെന്റ്
കണ്ണൂർ: രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകളുടെ (ഏപ്രിൽ 2023) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായ അസൈൻമെന്റ് 30ന് വൈകീട്ട് നാലിനകം സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം.
പിഎച്ച്.ഡി ഇന്റർവ്യൂ
പിഎച്ച്.ഡി പ്രവേശനത്തിന് ഡി.ആർ.സി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
തൃശൂർ: ഡിസംബർ 15ന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ തീയതി
ജനുവരി നാലിന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2021 പ്രവേശനം) തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു. ജനുവരി മൂന്നിന് തുടങ്ങുന്ന മൂന്നാം വർഷ ഫാം.ഡി സപ്ലിമെന്ററി തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ജനുവരി എട്ടിന് തുടങ്ങുന്ന ഒന്നാം വർഷ ബി.ഫാം സപ്ലിമെന്ററി (2010 & 2012 സ്കീം) തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ജനുവരി 22ന് ആരംഭിക്കുന്ന രണ്ടാം വർഷ എം.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ & സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
സർവകലാശാല വാർത്തകൾ2023 സെപ്റ്റംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാം വർഷ എം.എച്ച്.എ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ റീ ടോട്ടലിങ് ഫലം, ഒന്നാം വർഷ ബി.എസ്സി എം.ആർ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ റീടോട്ടലിങ് ഫലം, രണ്ടാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ റീടോട്ടലിങ് ഫലം എന്നിവ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.