പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല പി.ജി ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആൻഡ് സെക്രട്ടറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ ടൈം) മാര്‍ച്ച് 2022 സപ്ലിമെന്ററി പരീക്ഷയുടെ പേപ്പര്‍ IV കമ്പ്യൂട്ടര്‍ ഓപറേഷന് ആൻഡ് ഫങ്ഷനല്‍ ഇംഗ്ലീഷ് പരീക്ഷ പുതുക്കിയ സമയക്രമം പ്രകാരം സര്‍വകലാശാല അറബിക് ഡിപ്പാര്‍ട്ട്മെന്റില്‍ ഡിസംബർ 20ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 4.30 വരെ നടക്കും.
ഒന്ന്, മൂന്ന്, നാല് വര്‍ഷ ബി.എസ് സി മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (2014 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷ 2024 ജനുവരി 10ന് തുടങ്ങും.
രണ്ടാം വര്‍ഷ ബി.എച്ച്.എം (ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്) ഏപ്രില്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ 2024 ജനുവരി അഞ്ചിന് തുടങ്ങും.
പരീക്ഷഫലം
മൂന്നാം സെമസ്റ്റര്‍ എം.വോക് അപ്ലൈഡ് ബയോടെക്നോളജി (സി.ബി.സി.എസ്.എസ്) നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 2024 ജനുവരി ഒന്ന് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.വോക് അപ്ലൈഡ് ബയോടെക്നോളജി (സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 2024 ജനുവരി ഒന്ന് വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി ബോട്ടണി / എം.എസ് സി ജനറല്‍ ബയോടെക്നോളജി/ എം.എസ് സി അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
അപേക്ഷതീയതി നീട്ടി
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ ബി.എ അഫ്ദലുല്‍ ഉലമ / ബി.എ പൊളിറ്റിക്കല്‍ സയന്‍സ് / ബി.ബി.എ / ബി.കോം (സി.ബി.സി.എസ്.എസ്- യു.ജി) നവംബര്‍ 2023 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബർ 22 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
അതിഥി അധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരിയിലുള്ള സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി സെന്ററില്‍ ഇംഗ്ലീഷ്, ഫിനാന്‍ഷ്യല്‍ ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിങ് വിഷയങ്ങളില്‍ അതിഥി അധ്യാപക ഒഴിവുകളുണ്ട്. യോഗ്യരായവര്‍ 23ന് മുമ്പ് രേഖകള്‍ സഹിതം ccsitmji.@uoc.ac.in എന്ന ഇ-മെയിലില്‍ അപേക്ഷിക്കണം.
സർവകലാശാല വാർത്തകൾതൃശൂർ: ജനുവരി 17ന് തുടങ്ങുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി (എം.ഡി & എം.എസ്) സപ്ലിമെന്ററി പരീക്ഷക്ക് 28 വരെയും ഫൈനോടെ ജനുവരി രണ്ട് വരെയും സൂപ്പർ ഫൈനോടെ ആറ് വരെയും ജനുവരി 18ന് തുടങ്ങുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സപ്ലിമെന്ററി (2010 സ്കീം) പരീക്ഷക്ക് ഡിസംബർ 28 വരെയും ഫൈനോടെ ജനുവരി രണ്ട് വരെയും സൂപ്പർ ഫൈനോടെ ആറ് വരെയും ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് ജനുവരി 11 വരെയും ഫൈനോടെ 15 വരെയും സൂപ്പർ ഫൈനോടെ 19 വരെയും ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന അവസാന വർഷ എം.ഡി/എം.എസ് (ആയുർവേദ) ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പരീക്ഷക്ക് ജനുവരി മൂന്ന് വരെയും ഫൈനോടെ ആറ് വരെയും സൂപ്പർ ഫൈനോടെ ഒമ്പത് വരെയും ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷക്ക് ജനുവരി 10 വരെയും ഫൈനോടെ 15 വരെയും സൂപ്പർ ഫൈനോടെ 18 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.