കോണ്ടാക്ട് ക്ലാസ്
തേഞ്ഞിപ്പലം: വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ ആറാം സെമസ്റ്റര്‍ ബി.എ അഫ്ദലുല്‍ ഉലമ, ഹിന്ദി, ഫിലോസഫി (സി.ബി.സി.എസ്.എസ് 2021 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസുകള്‍ ജനുവരി 15ന് സര്‍വകലാശാല വിദൂര വിഭാഗത്തില്‍ തുടങ്ങും. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം. ബി.എ സംസ്കൃതം ക്ലാസുകള്‍ ഓണ്‍ലൈനിലായിരിക്കും. സമയക്രമം വെബ്സൈറ്റില്‍. ഫോണ്‍: 0494 2400 288, 2407 356.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എല്‍എല്‍.എം ടീച്ചിങ് പ്രാക്ടിക്കല്‍ ഡിസംബര്‍ 2023 പരീക്ഷ ജനുവരി 16ന് കോഴിക്കോട് ഗവ. ലോ കോളജിലും 17ന് കോഴിക്കോട് ഗവ. ലോ കോളജ്, മര്‍കസ് ലോ കോളജ് എന്നിവിടങ്ങളിലും 19ന് തൃശൂര്‍ ഗവ. ലോ കോളജിലും നടക്കും.
സാമൂഹിക സേവന സര്‍ട്ടിഫിക്കറ്റ് നല്‍കണം
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2021ല്‍ ബിരുദ പ്രവേശനം (സി.ബി.സി.എസ്.എസ്) നേടിയിട്ടുള്ളവരും റീ അഡ്മിഷന്, സ്ട്രീം ചേഞ്ച് എന്നിവ വഴി സി.ബി.സി.എസ്.എസ്.എസ് 2021 ബാച്ചില്‍ പ്രവേശനം നേടിയിട്ടുള്ളവരും 2024 ഏപ്രിലില്‍ നടക്കുന്ന ആറാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരുമായ ബി.എ, ബി.കോം, ബി.ബി.എ വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാല സോഷ്യല്‍ സര്‍വിസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് (സി.യു.എസ്.എസ്.പി) ജനുവരി 15 വരെ സമര്‍പ്പിക്കാം.
പഞ്ചായത്ത്, നഗരസഭ, കോര്പറേഷന് പരിധിയില്‍ ആശുപത്രി, ഓള്‍ഡ് ഏജ് ഹോം, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്റര്‍ (ഗവ. അംഗീകൃത സ്ഥാപനങ്ങള്‍) എന്നിവിടങ്ങളില്‍ ആറു ദിവസത്തെ സാമൂഹിക സേവനം നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് സ്റ്റുഡന്റ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടത്.
നേരത്തേ സമര്‍പ്പിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം നിരസിച്ചിട്ടുണ്ടെങ്കില്‍ കാരണസഹിതം പോര്‍ട്ടലില്‍ കാണാനാകും. ഈ സര്‍ട്ടിഫിക്കറ്റുകള്‍ മാറ്റി അപ് ലോഡ് ചെയ്യാനുമാകും. ഫോണ്‍: 0494 2400288, 2407356.
പിഎച്ച്.ഡി പ്രൊവിഷനൽ രജിസ്ട്രേഷൻ
തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാല 2021, 22, 23 വർഷങ്ങളിൽ നടത്തിയ പിഎച്ച്.ഡി പ്രവേശന പരീക്ഷകളിൽ വിജയികളായവരിൽനിന്ന് പിഎച്ച്.ഡി ഫുൾ ടൈം/ പാർട്ട് ടൈം പ്രോഗ്രാമിനുള്ള പ്രൊവിഷനൽ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. 2018ലെ പിഎച്ച്.ഡി റെഗുലേഷൻ പ്രകാരം പ്രവേശന പരീക്ഷയിൽനിന്ന് ഇളവനുവദിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ, 2019നോ അതിനു മുമ്പോ പ്രവേശനപരീക്ഷ വിജയിച്ചവർ പ്രൊവിഷനൽ രജിസ്ട്രേഷന് അപേക്ഷിക്കാൻ അർഹരല്ല. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 15 വരെ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. അപേക്ഷഫീസ് 1050 രൂപ. വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് ‘www.kuhs.ac.in’ സന്ദർശിക്കുക.
പരീക്ഷകൾക്ക് അപേക്ഷിക്കാം
കോട്ടയം: എം.ജി സർവകലാശാല ജനുവരി 18ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.പി.ഇ.എസ് (പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം - 2021 അഡ്മിഷൻ റെഗുലർ, 2016 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ജനുവരി എട്ടുവരെ ഫീസടച്ച് അപേക്ഷ നൽകാം. പിഴയോടെ ജനുവരി ഒമ്പതിനും സൂപ്പർഫൈനോടെ ജനുവരി പത്തിനും വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
ജനുവരി 17ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ (2023 അഡ്മിഷൻ റെഗുലർ, 2019, 2020, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് ജനുവരി ആറുവരെ ഫീസടച്ച് അപേക്ഷ നൽകാം.
പരീക്ഷ തീയതി
ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകൾ എം.ബി.എ (2 011-’14 അഡ്മിഷനുകൾ സ്പെഷൽ മേഴ്സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. വിശദ ടൈംടേബിൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.