സിന്‍ഡിക്കേറ്റ് യോഗം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം 27ന് രാവിലെ 10ന് സിന്‍ഡിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ ചേരും.
തെരഞ്ഞെടുപ്പ് മാറ്റി
വിവിധ പഠന വിഷയങ്ങളിലെ അധ്യാപകര്‍, വിവിധ ഫാക്കല്‍റ്റികളിലെ പി.ജി വിദ്യാര്‍ഥികള്‍ എന്നീ മണ്ഡലങ്ങളില്‍നിന്ന് കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സിലിലേക്ക് ജനുവരി 23ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. പുതുക്കിയ തീയതി സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്ന ഫെബ്രുവരി 17ന് ശേഷം അറിയിക്കുമെന്ന് വരണാധികാരി അറിയിച്ചു.
എന്‍.എസ്.എസ് ഗ്രേസ് മാര്‍ക്ക്
അഫിലിയേറ്റഡ് കോളജുകളിലെ എന്‍.എസ്.എസ് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായ സി.ബി.സി.എസ്.എസ് ഇന്റഗ്രേറ്റഡ് - പി.ജി 2020 & 2021 പ്രവേശനം വിദ്യാർഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് ജനുവരി 22 മുതല്‍ 31 വരെ കേന്ദ്രീകൃത കോളജ് പോര്‍ട്ടലില്‍ ലഭ്യമാകും.
പരീക്ഷ
പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാർഥികള്‍ക്കായുള്ള ഒന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്-യു.ജി, 2017 & 2018 പ്രവേശനം) നവംബര്‍ 2020 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 19ന് തുടങ്ങും.
പരീക്ഷഫലം
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍ (2019 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി രണ്ട് വരെ അപേക്ഷിക്കാം.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: കേരള ആരോഗ്യ സർവകലാശാല മാർച്ച് 18ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്.സി എം.ആർ.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2013 & 2016 സ്കീം) പരീക്ഷക്ക് ഫെബ്രുവരി അഞ്ചു മുതൽ 23 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ 27 വരെയും 335 രൂപ സൂപ്പർ ഫൈനോടെ മാർച്ച് ഒന്നുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ തീയതി
ഫെബ്രുവരി 20 മുതൽ മാർച്ച് ആറുവരെ നടക്കുന്ന സെക്കൻഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 & 2012 സ്കീം) തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
ഫെബ്രുവരി 26ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
2023 നവംബറിൽ നടന്ന ഫസ്റ്റ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷഫലം, ഫൈനൽ പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷഫലം, തേർഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം - പാർട്ട് II) പരീക്ഷഫലം എന്നിവ പ്രസിദ്ധീകരിച്ചു.
ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റേയും പകർപ്പിന് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഫെബ്രുവരി രണ്ടിന് മുമ്പ് അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.