പുനഃപരീക്ഷ
തേഞ്ഞിപ്പലം: അഫിലിയേറ്റഡ് കോളജുകളില്‍ ജനുവരി 29ന് നടന്ന നാലാം സെമസ്റ്റര്‍ ബി.വോക്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷ (പേപ്പര്‍ A13- എൻട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ്) റദ്ദാക്കി. പുനഃപരീക്ഷ 16ന് നടക്കും.
പരീക്ഷഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി ഫോറന്‍സിക് സയന്‍സ് നവംബര്‍ 2023 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി (സി.ബി.സി.എസ്.എസ്) നവംബര്‍ 2022, 2023 പരീക്ഷഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷന്
അഫ്ദലുല്‍ ഉലമ പ്രിലിമിനറി ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷക്ക് (2017, 2018 പ്രവേശനം) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സമയം ഏപ്രില്‍ 12 വരെ നീട്ടി. പരീക്ഷകേന്ദ്രം: സര്‍വകലാശാല ടാഗോര്‍ നികേതന്‍. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
എല്ലാ അവസരങ്ങളും നഷ്ടമായ വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ പി.ജി (സി.ബി.സി.എസ്.എസ്) ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 15 വരെ ലഭ്യമാകും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂര വിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്ദലുല്‍ ഉലമ, ബി.എസ് സി മാത്തമാറ്റിക്സ്-സി.ബി.സി.എസ്.എസ്, സി.യു.സി.ബി.സി.എസ്.എസ്-യു.ജി (റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ഹാൾടിക്കറ്റ്
കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് /മേഴ്സി ചാൻസ് ഉൾപ്പെടെ) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
മേയ് 22ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി (റെഗുലർ /സപ്ലിമെന്ററി) മേയ് 2024 പരീക്ഷകൾക്ക് ഏപ്രിൽ 15 മുതൽ 19വരെ പിഴയില്ലാതെയും 22 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷ വിജ്ഞാപനം വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.