സ്പോട്ട് അഡ്മിഷന്
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ആൻഡ് എക്സ്റ്റെൻഷന് നടത്തുന്ന എം.എ കൗണ്‍സലിങ് പ്രോഗ്രാമില്‍ എസ്.സി വിഭാഗത്തില്‍ ഒഴിവുള്ള രണ്ട് സീറ്റില്‍ ജൂലൈ ഒന്നിന് സ്പോട്ട് അഡ്മിഷൻ നടത്തും. അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകളുമായി അന്ന് രാവിലെ 11ന് വകുപ്പ് ഓഫിസില്‍ എത്തണം. ഫോണ്‍ -8301000560 / 04812733399.
പരീക്ഷാഫലം
അഞ്ച്, ആറ് സെമസ്റ്ററുകള്‍ ബി.എ സി.ബി.സി.എസ്.എസ് (2015, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2012 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്- പ്രൈവറ്റ് രജിസ്ട്രേഷന് സെപ്റ്റംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് അടച്ച് ജൂലൈ 12 വരെ സമര്‍പ്പിക്കാം.
ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ അപ്ലൈഡ് ഇലക്ട്രോണിക്സ് പി.ജി.സി.എസ്.എസ് (റെഗുലര്‍,സപ്ലിമെന്ററി ഡിസംബര്‍ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ പി.ജി.സി.എസ്.എസ് (റെഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 15 വരെ അപേക്ഷിക്കാം.
പരീക്ഷാതീയതി
ഒന്നാം വര്‍ഷം ബി.എസ്സി എം.ആർ.ടി (2008 മുതല്‍ 2015 വരെ അഡ്മിഷനുകള്‍ അവസാന മേഴ്സി ചാന്‍സ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍, ആൻഡ് വൈവ വോസി പരീക്ഷകള്‍ ജൂലൈ അഞ്ചിന് നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.എ സംസ്കൃതം സ്പെഷൽ സി.എസ്.എസ് (2022 അഡ്മിഷന് റെഗുലര്‍ 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ പ്രോജക്ട് വൈവ വോസി പരീക്ഷകള്‍ ജൂലൈ 11 മുതല്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബി.വോക് വിഷ്വല്‍ മീഡിയ ആന്‍ഡ് ഫിലിം മേക്കിങ് (പുതിയ സ്കീം 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്, റീ അപ്പിയറന്‍സ്) പരീക്ഷകള്‍ ജൂലൈ 12ന് ആരംഭിക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബി.വോക് വിഷ്വല്‍ മീഡിയ ആന്‍ഡ് ഫിലിം മേക്കിങ്ങിന്റെ (ന്യൂ സ്കീം 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്, റീ അപ്പിയറന്‍സ്) റൈറ്റിങ് ആൻഡ് പ്രസന്റേഷന് സ്കില്‍ ഇന്‍ ഇംഗ്ലീഷ് എന്ന പരീക്ഷ ജൂലൈ 10ന് നടക്കും.
പരീക്ഷ ടൈംടേബ്ൾ
തൃശൂർ: ഫസ്റ്റ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി (2021 സ്കീം), നാലാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി 2018 സ്കീം) പ്രാക്ടിക്കൽ പരീക്ഷകളുടെയും എട്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി 2017 സ്കീം) തിയറി പരീക്ഷയുടെയും ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
ജൂലൈ 29ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി (സപ്ലിമെന്ററി 2019 & 2020 സ്കീംസ്) പരീക്ഷക്ക് ജൂലൈ ഒന്നു മുതൽ 15 വരെയും ഫൈനോടെ 18 വരെയും സൂപ്പർ ഫൈനോടെ 20 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ജൂലൈ 29ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി.ഫാം ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി 2017 സ്കീം) പരീക്ഷക്ക് ജൂലൈ 12 വരെയും ഫൈനോടെ ജൂലൈ 17 വരെയും സൂപ്പർ ഫൈനോടെ 19 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ആഗസ്റ്റ് 12ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി.എസ് സി നഴ്സിങ് ഡിഗ്രി (റെഗുലർ 2021 സ്കീം) പരീക്ഷക്ക് ജൂലൈ 12 മുതൽ 27 വരെയും ഫൈനോടെ 30 വരെയും സൂപ്പർ ഫൈനോടെ 31 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
തീസിസ് സമർപ്പണം
നവംബറിൽ നടത്താൻ ഉദ്ദേശിക്കുന്ന എം.ഫിൽ ട്രാൻസ്ലേഷനൽ ആയുർവേദ (പാർട്ട് ടൈം 2021 സ്കീം) പാർട്ട്-2 (സപ്ലിമെന്ററി) പരീക്ഷയുടെ ഫൈനൽ തീസിസ് സമർപ്പണ തീയതി ജൂലൈ 17 വരെയും ഫൈനോടെ 18 മുതൽ 24 വരെയുമാണ്.
*ഏപ്രിലിൽ നടത്താൻ ഉദ്ദേശിക്കുന്ന മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി (എം.ഡി/എം.സി.എച്ച് റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫൈനൽ തീസിസ് സമർപ്പണ തീയതി ജൂലൈ 20 വരെയാണ്.
പരീക്ഷഫലം
സെക്കൻഡ് സെമസ്റ്റർ ബി.ഫാം ഡിഗ്രി (സപ്ലിമെന്ററി 2017 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് ജൂലൈ ആറിന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.