തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല റഗുലർ കോളജ് ബി.എ, ബി.എസ്.ഡബ്ല്യു, ബി.വി.സി, ബി.ടി.ടി.എം മാർച്ച് 2017 (സി.യു.സി.ബി.സി.എസ്.എസ്) ആറാം സെമസ്റ്റർ പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
കോഴ്സുകളുടെ േപ്രാജക്ടും വൈവ വോസിയും മേയ് 30ന് മാത്രമാണ് പൂർത്തിയായത്. എന്നാൽ, ബന്ധപ്പെട്ട വിഭാഗങ്ങളിലെ ജീവനക്കാർ അവധിദിവസങ്ങളിലും ജോലി ചെയ്ത് ഫലപ്രഖ്യാപനം എത്രയും നേരേത്ത നടത്തുകയായിരുന്നു.
ബി.എ പരീക്ഷ മൊത്തം 10,409 പേർ എഴുതിയതിൽ 7,069 പേർ വിജയിച്ചു. വിജയശതമാനം 70. ബി.എസ്.ഡബ്ല്യുവിന് 76ഉം ബി.വി.സിക്ക് 92ഉം ആണ് വിജയശതമാനം. പുനർമൂല്യനിർണയത്തിന് ജൂൺ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിൻറൗട്ട്, ചലാൻ സഹിതം ജൂലൈ നാലിനകം പരീക്ഷഭവനിൽ ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.