തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കോമേഴ്സ് ആൻഡ് മാനേജ്മെൻറ് സ്റ്റഡീസിലും സര്‍വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍-ത്യശൂര്‍, ജോണ്‍ മത്തായി സെൻറര്‍-ത്യശൂര്‍, പാലക്കാട് എന്നീ സെൻററുകളിലും അഫിലിയേറ്റഡ് മാനേജ്മെൻറ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും എം.ബി.എ പ്രവേശനത്തിന് കാറ്റ്/സിമാറ്റ്/കെ.മാറ്റ് പരീക്ഷകള്‍ പാസായവര്‍ക്ക് അപേക്ഷിക്കാനുള്ള തീയതി ഏപ്രില്‍ പത്ത് വരെ നീട്ടി.
സര്‍വകലാശാലാ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കാറ്റ്/സിമാറ്റ്/കെ.മാറ്റ് സ്കോറും, ജനറല്‍ വിഭാഗത്തിന് 500 രൂപ, പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്ക്ക്് 167 രൂപ ചലാനും സഹിതം അപേക്ഷിക്കണം.
കാറ്റ്/സിമാറ്റ്/കെ.മാറ്റ് പരീക്ഷക്ക് 15ശതമാനം, 10ശതമാനം, 7.5ശതമാനം സ്കോര്‍ (യഥാക്രമം ജനറല്‍ വിഭാഗം, മറ്റു പിന്നാക്ക വിഭാഗം, പട്ടികജാതി/പട്ടികവര്‍ഗം) നേടിയിരിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിൻറ് ഒൗട്ട്, ചലാന്‍ (എസ്.സി/എസ്.ടി വിഭാഗം കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിെൻറ പകര്‍പ്പ്) എന്നിവ സഹിതം ഏപ്രില്‍ പത്തിന് വൈകുന്നേരം അഞ്ച് മണിക്കകം ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ടുമെൻറ്, കോമേഴ്സ് ആൻഡ് മാനേജ്മെൻറ് സ്റ്റഡീസ്, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ, 673635 എന്ന വിലാസത്തില്‍ ലഭിക്കണം.
എം.ബി.എ പ്രവേശനത്തിനായി ഈ സര്‍വകലാശാലയില്‍ അപേക്ഷിച്ചവരുടെ പേഴ്സനല്‍ ഇൻറര്‍വ്യൂ, ഗ്രൂപ് ഡിസ്കഷന് എന്നിവ ഏപ്രില്‍ 23 മുതല്‍ 26 വരെ നടക്കും. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഏപ്രില്‍ 20നുശേഷം സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 0494 2407363.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.