തിരുവനന്തപുരം: ഷംനാസ് കാലായിലിന് കേരള മീഡിയ അക്കാദമിയുടെ 2022-2023 മാധ്യമ ഗവേഷക ഫെലോഷിപ്പ്. ലക്ഷദ്വീപിലെ പ്രസിദ്ധീകരണങ്ങളും പത്ര പ്രവര്‍ത്തന ചരിത്രവും എന്ന വിഷയത്തിൽ 75,000 രൂപയുടെ സമഗ്ര ഗവേഷക ഫെലോഷിപ്പാണ് ലഭിച്ചത്. മാധ്യമം കൊച്ചി ബ്യൂറിയിലെ സീനിയർ സബ് എഡിറ്ററാണ്. കോട്ടയം ജില്ലയിൽ വൈക്കം താലൂക്ക് ആപ്പാഞ്ചിറ കാലായിൽ കെ.എം. ഷാജിയുടെയും ഖദീജയുടെയും മകനാണ്. സുമയ്യ നിസാറാണ് ഭാര്യ. ഇസ്സ മറിയം മകളാണ്
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി , ചീഫ് സബ് എഡിറ്റര്‍ ഡോ.ഒ.കെ മുരളി കൃഷണന്‍ , ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജഷീന എം എന്നിവര്‍ അര്‍ഹരായി. 75,000 രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പ ് ഷിന്റോ ജോസഫ്- മലയാള മനോരമ,.പി.വി.കുട്ടന്‍- കൈരളി ടിവി, പി.എസ് വിനയ -ഏഷ്യാനെറ്റ് ന്യൂസ്,ദിലീപ് മലയാലപ്പുഴ-ദേശാഭിമാനി,ജി.ബാബുരാജ്- ജനയുഗം, സി.നാരായണന്‍, ഡോ.നടുവട്ടം സത്യശീലന്‍,നീതു സി.സി-മെട്രോവാര്‍ത്ത എന്നിവര്‍ക്ക് നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു.
പൊതു ഗവേഷണ മേഖലയില്‍ ശ്രീജിഷ.എല്‍-,ഇന്ത്യ ടുഡേ,സജി മുളന്തുരുത്തി-, മലയാള മനോരമ,അമൃത.എ.യു, മാതൃഭൂമി ഓലൈന്‍,അനു എം.- മലയാളം ദിനപത്രം,അമൃത അശോക്- ബിഗ് ന്യൂസ് ലൈവ് ന്യൂസ് പോര്‍'ല്‍,അഖില നന്ദകുമാര്‍-ഏഷ്യാനെറ്റ് ന്യൂസ്,ശ്യാമ.എന്‍.ബി- കൊച്ചി എഫ്.എം,സുപ്രിയ സുധാകര്‍- ദേശാഭിമാനി,ടി.ജെ.ശ്രീജിത്ത്- മാതൃഭൂമി,റഷീദ് ആനപ്പുറം ദേശാഭിമാനി,സിജോ പൈനാടത്ത്-ദീപിക,.ഹംസ ആലുങ്ങല്‍- സുപ്രഭാതം ദിനപത്രം,വി.ജയകുമാര്‍-കേരളകൗമുദി,മൊഹമ്മദ് ബഷീര്‍.കെ-ചന്ദ്രിക ദിനപത്രം എിവര്‍ക്ക് 10,000 രൂപ വീതം ഫെലോഷിപ്പ് നല്‍കും.
തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന്‍ പോള്‍,എം.പി.അച്യുതന്‍,ഡോ.പി.കെ.രാജശേഖരന്‍,ഡോ.മീന ടി പിളള , ഡോ.നീതു സോന എിവരടങ്ങു വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.