തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണച്ചൂടില്‍ തെരുവുകളില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ കെ.പി.സി.സിയുടെ 'ഇന്ത്യ എന്റെ രാജ്യം' നാടകയാത്ര. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലാണ് അദ്ദേഹം തന്നെ രചനയും സംവിധാനവും നിർവഹിച്ച നാടകം ഒരോ നിയോജകമണ്ഡലത്തിലും കളിക്കുന്നത്.
മണിപ്പൂര്‍ കലാപം, വയനാട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർഥന്റെ കൊലപാതകം, വിലക്കയറ്റം, ഇടതുസര്‍ക്കാരിന്റെ അഴിമതി, ബി.ജെ.പി സി.പി.എം സഹകരണമടക്കം തന്‍മയത്വത്തോടെ അവതരിപ്പിക്കുന്നുണ്ട്. രണ്ട് ഗാനങ്ങളടക്കം 25 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് നാടകം. തിരുവനന്തപുരത്ത് ആരംഭിച്ച നാടകയാത്ര 20 നിയോജകമണ്ഡലത്തിലെ 60 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി 24ന് വയനാട്ടില്‍ സമാപിക്കും.
സംസ്‌ക്കാര സാഹിതി മുന്‍ ജനറല്‍ കണ്‍വീനര്‍ എന്‍.വി പ്രദീപ്കുമാറാണ് നാടകയാത്രയുടെ ഉപനായകന്‍. നാടകയാത്ര ഇന്ന് കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലാണ് പര്യടനം. രാവിലെ 9ന് കുണ്ടറ, 11ന് കൊല്ലം, വൈകുന്നേരം 3.30ന് ചവറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.