കോട്ടയം: ദലിത് സമൂഹത്തിൽ ജനിക്കേണ്ടിവന്നു എന്നത് മാറ്റിനിർത്തിയാൽ മറ്റ് എല്ലാ കുട്ടികളെയുംപോലെ ഉറക്കമിളച്ചിരുന്നു പഠിച്ചവളാണ് രജനിയും. കൂലിപ്പണിക്കാരായ കടുത്തുരുത്തി പാലാപറമ്പിൽ കറമ്പെൻറയും കുട്ടിയുടെയും ആറുമക്കളിൽ ഇളയവൾക്ക് പഠിക്കാനുള്ള തീവ്രമായ ആഗ്രഹമല്ലാതെ മറ്റ് അനുകൂല സാഹചര്യമില്ലായിരുന്നു. എന്നിട്ടും ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദമെടുത്തു. സി.എം.എസ്. കോളജിൽ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദത്തിന് ചേർെന്നങ്കിലും വിവാഹവും മറ്റ് കുടുംബസാഹചര്യങ്ങളും മൂലം ഒന്നാം വർഷം പഠനം നിർത്തി. കുട്ടിക്ക് മൂന്നുവയസ്സായപ്പോൾ കോട്ടയം മൗണ്ട് കാർമലിൽനിന്ന് ബി.എഡ് എടുത്തു.
ജോലിക്ക് ഏറെ അലെഞ്ഞങ്കിലും ഒന്നും കിട്ടിയില്ല. ഓട്ടോഡ്രൈവറായ ഭർത്താവ് മോഹനൻ തളർന്നുകിടപ്പായതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായി. ഇതിനിെട പി.എസ്.സി പരീക്ഷകൾ പലതെഴുതി. കെ.എസ്.ആർ.ടി.സി കണ്ടക്ടർ ലിസ്റ്റിൽ കടന്നുകൂടിയെങ്കിലും ജോലി കിട്ടിയില്ല. എക്സൈസിൽ ശാരീരികക്ഷമത പരീക്ഷയിൽ പരാജയപ്പെട്ടുപുറത്തായിതാൽക്കാലിക േജാലിക്ക് സ്കൂളുകളുടെ പടികൾ പലതവണ കയറിയെങ്കിലും മാറ്റിനിർത്തപ്പെട്ടു. പലയിടത്തുനിന്നും പരിഹാസം നേരിടേണ്ടിവന്നു. ഇതിനിടെ, എസ്.സി പ്രമോട്ടറുടെ താൽക്കാലിക ജോലി കിട്ടി. ഈ ജോലി ചെയ്യുന്നതിനിടെ സമൂഹത്തിൽ തന്നെപോലെ മാറ്റിനിർത്തപ്പെട്ട ഉന്നതബിരുദധാരികളായ ദലിതരുടെ ജീവിതം അടുത്തുകണ്ടു. ഇതോടെ ഒരുകാര്യം വ്യക്തമായി എല്ലാവരും ദലിതരെ മറന്നുപോവുകയാണ്. ദലിതർ എന്നും ഇങ്ങനൊക്കെയാണ്. എസ്.സി പ്രമോട്ടറുടെ ജോലി വിട്ടശേഷം നീതി മെഡിക്കൽ ഷോപ്പിൽ കാഷ്യറായിരുന്നു രജനി. കോവിഡുകാലത്ത് അത് നഷ്ടമായി. ഏഴുവർഷം കിടപ്പിലായിരുന്ന ഭർത്താവ് മൂന്നുവർഷം മുമ്പ് മരിച്ചു. മകൾ അപർണ ഡിഗ്രിക്ക് പഠിക്കുന്നു. മകൻ അനന്തു ഐ.ടി.ഐയിലും. അവരെ പഠിപ്പിക്കണം. പാതിവഴി നിലച്ച ബിരുദാനന്തര ബിരുദം പൂർത്തിയാക്കണം. നിസ്സാരമെന്നു തോന്നാവുന്ന ഈ ആഗ്രഹങ്ങൾ രജനിയുടേതാകുേമ്പാൾ അത് എടുത്താൽ പൊങ്ങാത്തതാവും.
ജീവിക്കാൻ 45ാം വയസ്സിലും ഒരുജോലി തേടുകയാണവർ. അതിന് വിദ്യാഭ്യാസേയാഗ്യതക്ക് അപ്പുറം എന്തുവേണമെന്ന് രജനിക്കറിയില്ല. അങ്ങനെ രജനി സ്വന്തം കഥയെഴുതാൻ തീരുമാനിച്ചു. താൻ എന്താണ്, എങ്ങനെയാണ് എന്നത് 160 േപജിൽ സരസമായി വിശദീകരിക്കുന്ന ആത്മകഥ. തെൻറ ബയോേഡറ്റയാെണന്ന് രജനി പറയുന്ന പുസ്തകത്തിെൻറ പേര് 'ആ നെല്ലി മരം പുല്ലാണ്'. ഒരുവർഷം മുമ്പ് ഒരു ഓൺലൈനിൽ എഴുതിയ കുറിപ്പ് ഇഷ്ടപ്പെട്ട ചില സുഹൃത്തുക്കൾ ജീവിതം എഴുതാൻ നിർബന്ധിക്കുകയായിരുന്നു. ബ്ലൂസ്ബെറി പ്രസിദ്ധീകരിക്കുന്ന പുസ്തകം ഉടൻ വിപണിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.