കോഴിക്കോട് : അന്തരിച്ച മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് ചോയിക്കുട്ടിയുടെ പേരിൽ ചോയിക്കുട്ടി സ്റ്റുഡൻ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ വാർത്താചിത്ര പുരസ്കാരത്തിന് മാതൃഭൂമി കോഴിക്കോട് ബ്യൂറോയിലെ ന്യൂസ് ഫോട്ടോഗ്രാഫർ പി.കൃഷ്ണപ്രദീപ് അർഹനായി.
2023 നവംബർ 26 ന് മാതൃഭൂമിയുടെ ഒന്നാം പേജിൽ 'ഒടിക്കല്ലേ...' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവർത്തകൻ്റെ കഴുത്തിന് പിടിച്ച് മാറ്റുന്ന ഡി.സി.പിയുടെ ചിത്രത്തിനാണ് പുരസ്കാരം .പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റുകളായ വി.ആലി, മധുരാജ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ മധുശങ്കർ മീനാക്ഷി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ നിർണയിച്ചത്.
15000 രൂപയും ഫലകവും ,പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 6 ന് കോഴിക്കോട് പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ആക്ടിവിസ്റ്റ് ഗ്രോ വാസു സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.