അൻവർ വാണിയമ്പലം എഴുതിയ കവിത-- ഗസ്സമഴ പെയ്യുമ്പോൾ
ഗസ്സമഴ പെയ്യുമ്പോൾ
ഒന്നും എഴുതാത്തത് എന്തേ നീ
എന്ന്
സുഹൃത്ത് വീണ്ടും ചോദിക്കുന്നു
എഴുത്തിനും കവിതയ്ക്കും അപ്പുറമാണ്
ഗസ്സയുടെ ചൂട്
എന്ന്
ഞാൻ പറയുന്നു
രാപകൽ മരണം
കനൽ പെയ്യുന്ന
ഒരിത്തിരിത്തുണ്ട് ഭൂമിയെക്കുറിച്ച് വേവുന്ന തലച്ചോറിന്റെ
ചൂടുപറ്റി ഉറങ്ങുന്ന
കുഞ്ഞുങ്ങളെക്കുറിച്ച് നാളെ പുലരുമോ എന്ന് ഉറപ്പില്ലാതെ
ഉറങ്ങാതെ ഉറങ്ങാൻ ശ്രമിക്കുന്ന അമ്മമാരെക്കുറിച്ച് ജന്മം കൊണ്ടേ നൽകിയ വാഗ്ദാനം
പുലരുന്നതും കാത്ത്
രക്തസാക്ഷിത്വം തേടിയിറങ്ങിയ
യുവതയെ കുറിച്ച് എന്തെഴുതാൻ
എന്നല്ല
എങ്ങനെ എഴുതാനാണ് ചോരയല്ല
ആത്മാഭിമാനത്തിന്റെ
ഒലിവ് പൂക്കളാണ്
ഗസ്സയുടെ സിരയൊഴുക്ക്മറ്റൊന്നുമല്ല
നിശ്ചയദാർഢ്യത്തിന്റെ
വീര്യമാണ്
അതിൻറെ ചേരുവ എന്നോളമെനിക്കറിയാം
അരക്ഷിതത്വത്തിന്റെ
വേവും ചൂടും അതിനാൽ സുഹൃത്തേ
എഴുത്തിനുമപ്പുറമാണ്,
അല്ല,
കാലത്തിനും സമയത്തിനും
ആകാശങ്ങൾക്കുമപ്പുറമാണ്
ഗസ്സഗ്രീക്കും റോമുമല്ല
ദില്ലിയും പേർഷ്യയുമല്ല
അമേരിക്കയും റഷ്യയുമല്ല...(അതെല്ലാം
പിന്നിലായിപ്പോയ
കെട്ടുകഥകളാണ് )ഗസ്സയാണ്
പുതുകാലത്തിന്റെ ചരിത്രം;
വരും കാലത്തിന്റെ
നാന്ദിഗസ്സയാണ്
ഗസ്സയാണ്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.