ന്യൂഡൽഹി: അന്തരിച്ച വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രന്റെ ചിത്രങ്ങളും ശിൽപങ്ങളും പുസ്തക ശേഖരവും സർക്കാർ ഏറ്റെടുക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എ. രാമചന്ദ്രന്റെ ഭാര്യ ചമേലി, മക്കളായ സുജാത, രാഹുൽ എന്നിവരുമായി തിങ്കളാഴ്ച ഡൽഹി കേരള ഹൗസിലെ കൊച്ചിൻ ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
രാമചന്ദ്രന്റെ ശിൽപങ്ങൾ തിരുവനന്തപുരത്ത് സൂക്ഷിക്കണമെന്ന് കൂടിക്കാഴ്ചയിൽ കുടുംബം ആവശ്യപ്പെട്ടു. പുസ്തകങ്ങൾ എറണാകുളം ദർബാർ ഹാളിൽ സൂക്ഷിക്കും. ചീഫ് സെക്രട്ടറി ഡോ. വി.വേണു, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വൃക്കരോഗം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന എ. രാമചന്ദ്രൻ ഫെബ്രുവരി 10ന് ഡൽഹിയിലാണ് അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.