കവിത; തി​രു​ത്ത്

അ​കാ​ര​ണ​മാ​യൊ​രു ഭ​യം

ചൂ​ളം വി​ളി​ച്ചു

പു​റ​ന്ത​ള്ളു​ന്നൊ​രു

തീ​വ​ണ്ടി​യി​ലാ​ണ് യാ​ത്ര

വെ​ട്ടി​യും തി​രു​ത്തി​യും

വി​കൃ​ത​മാ​ക്ക​പ്പെ​ട്ട

ച​രി​ത്ര പു​സ്‌​ത​കം

മ​ടി​യി​ൽ വെ​ച്ച്

ക​ണ്ണു​ക​ളി​ൽ ഭ​യം

എ​ഴു​തി​ക്കൂ​ട്ടു​ന്നൊ​രു

പ​ഴ​യ ശി​ഷ്യ​ൻ കൂ​ടെ​യു​ണ്ട്

ചു​റ്റി​ലും ഭ​യം വി​ത​റു​ന്ന

നോ​ട്ട​ങ്ങ​ൾ

ചോ​ര മ​ണ​ക്കു​ന്ന

വാ​ക്കു​ക​ൾ

അ​വ​സാ​ന​മി​ല്ലാ​ത്ത

ഏ​തോ തു​ര​ങ്ക​ത്തി​ലൂ​ടെ

അ​നി​വാ​ര്യ​മാ​യ ഇ​രു​ട്ടി​നെ

കീ​റി മു​റി​ച്ചാ​ണ്

വ​ണ്ടി ചീ​റി​പ്പാ​യു​ന്ന​ത്

പു​റ​ത്ത്

ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ന​ടു​വി​ൽ

ജീ​വ​നു​വേ​ണ്ടി കേ​ഴു​ന്ന

നി​രാ​യു​ധ​ന്റെ തേ​ങ്ങ​ലു​ക​ൾ

തെ​രു​വു​ക​ളി​ൽ

വെ​ന്തെ​രി​ഞ്ഞ

പൈ​തൃ​ക ശേ​ഷി​പ്പു​ക​ൾ

മാ​ന​ഭം​ഗം ചെ​യ്യ​പ്പെ​ട്ടു​പോ​യ

ലി​ഖി​ത മൂ​ല്യ​ങ്ങ​ൾ

തി​രു​ത്ത​പ്പെ​ടു​ന്ന

ച​രി​ത്ര പാ​ഠ​ങ്ങ​ൾ​ക്ക്

കാ​ത്കൂ​ർ​പ്പി​ച്ച്

ശി​ഷ്യ​ൻ ഉ​റ​ങ്ങാ​തി​രി​പ്പു​ണ്ട്

പ്രി​യ​പ്പെ​ട്ട ശി​ഷ്യാ

എ​തി​ർ ശ​ബ്ദ​ങ്ങ​ളു​ടെ

വാ​ക്കു​ക​ൾ പ​ര​തി​യ​തി​ന്

പി​ഴു​തെ​ടു​ക്ക​പ്പെ​ട്ട

നാ​വു​ക​ളു​ടെ​യും

ചു​ട്ടെ​രി​ക്ക​പ്പെ​ട്ട

തെ​രു​വു​ക​ളു​ടെ​യും

ച​രി​ത്ര​മാ​ണ്

ഇ​നി നീ ​പ​ഠി​ക്കേ​ണ്ട​ത്

തി​രു​ത്തു​ക​ളു​ടെ

കേ​ട്ടെ​ഴു​ത്തു​ക​ൾ​ക്ക്

കാ​തു കൂ​ർ​പ്പി​ക്കു​ക

മ​ഹാ​ത്മാ​ക്ക​ൾ

വ​ഞ്ച​ക​രാ​വും

വ​ടി​വാ​ൾ സേ​ന​ക​ൾ

പു​തി​യ സ​മ​ര നാ​യ​ക​രാ​വും

നീ​തി നി​ഷേ​ധ​ത്തി​ന്റെ

ജ​യാ​ര​വ​ങ്ങ​ൾ

പു​തി​യ വി​ജ​യ​ഘോ​ഷ​മാ​വും

ഭൂ​ത​വും വ​ർ​ത്ത​മാ​ന​വും

ത​മ്മി​ലു​ള്ള

നി​ല​യ്ക്കാ​ത്ത

സം​ഭാ​ഷ​ണ​മാ​ണ്

ച​രി​ത്ര​മെ​ന്ന​ത് നീ

​എ​ന്നെ​ന്നേ​ക്കു​മാ​യി മ​റ​ന്നേ​ക്കു​ക

എ​ന്നെ​ങ്കി​ലു​മൊ​രു

ആ​ൾ​ക്കൂ​ട്ട

ആ​ക്രോ​ശ​ങ്ങ​ൾ​ക്ക്‌ ന​ടു​വി​ൽ

നി​രാ​യു​ധ​നാ​യി

പി​ട​ഞ്ഞു തീ​രും വ​രെ

നി​ന​ക്കി​നി​യൊ​രു ച​രി​ത്ര​മി​ല്ല

ഇ​ന്നി​ൽ മാ​ത്രം

ജീ​വി​ക്കു​ക

Tags:    
News Summary - arts club-poem- yusaf iringal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT