ആ​ർ.​എം.​പി.​ഐ അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ‘സാം​സ്കാ​രി​ക ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണം’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ ബി. ​രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേരളം പോലെ പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹം വേറെയില്ലെന്ന് ബി. രാജീവൻ, ഇടതുപക്ഷത്തെ മുതലാളിമാർ പിടിച്ചെടുത്തു

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ​ത്തെ മു​ത​ലാ​ളി​മാ​ർ പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ ബി. ​രാ​ജീ​വ​ൻ. ആ​ർ.​എം.​പി.​ഐ അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ‘സാം​സ്കാ​രി​ക ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ പു​ന​ർ നി​ർ​മാ​ണം’ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​വ സ​വ​ർ​ണ​ശ​ക്തി​ക​ൾ വി​മോ​ച​ന സ​മ​രം ഇ​ല്ലാ​തെ​ത്ത​ന്നെ കേ​ര​ളീ​യ സ​മൂ​ഹ​ത്തെ കീ​ഴ​ട​ക്കി. ന​വ​മു​ത​ലാ​ളി​ത്തം പു​രോ​ഗ​മ​ന​ത്തി​ന്റെ മു​ഖം​മൂ​ടി​യ​ണി​യു​ക​യാ​ണ്. ന​വോ​ത്ഥാ​ന​ത്തി​ന്‍റെ പേ​രു​പ​റ​ഞ്ഞ് സ​വ​ർ​ണ ശ​ക്തി​ക​ൾ സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ന്നു. കേ​ര​ളം​പോ​ലെ പ്ര​തി​ക​ര​ണ​ശേ​ഷി ന​ഷ്ട​പ്പെ​ട്ട സ​മൂ​ഹം ലോ​ക​ത്ത് വേ​റെ​യി​ല്ല. ആ​ദി​വാ​സി യു​വാ​വി​ന്റെ മ​ര​ണ​ത്തി​നെ​തി​രെ​യോ കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ജാ​തി വി​വേ​ച​ന​ത്തി​നെ​തി​രെ​യോ വ​ലി​യ ഇ​ട​തു​പ​ക്ഷ സാം​സ്കാ​രി​ക നാ​യ​ക​രൊ​ന്നും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, അ​വ​രൊ​ക്കെ​യും വി​ഴി​ഞ്ഞം സ​മ​രം ന​ട​ന്ന​പ്പോ​ൾ അ​ദാ​നി​ക്കു​വേ​ണ്ടി ഒ​പ്പി​ടാ​ൻ തി​ര​ക്കു​കൂ​ട്ടി. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് സം​ഭ​വി​ച്ച​താ​ണ് എ​സ്.​എ​ൻ.​ഡി.​പി​യി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നും ഡോ. ​പ​ൽ​പ്പു​വി​നും സം​ഭ​വി​ച്ച​ത്.

അ​വ​സാ​ന​കാ​ല​ത്ത് ഡോ. ​പ​ൽ​പ്പു​വി​നെ സം​ഘ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​ത് ഭ്രാ​ന്ത​നെ​ന്ന് മു​ദ്ര​കു​ത്തി​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ബ​ദ​ൽ പൗ​ര​സ​മൂ​ഹ​ത്തി​ന് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും ബി. ​രാ​ജീ​വ​ൻ പ​റ​ഞ്ഞു. യു.​കെ. കു​മാ​ര​ൻ, പി. ​സു​രേ​ന്ദ്ര​ൻ, കെ.​സി. ഉ​മേ​ഷ് ബാ​ബു, ആ​സാ​ദ്, കെ.​പി. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ൻ.​പി. ചെ​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - B. Rajeev's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT