കോഴിക്കോട്: ഭാഷാ സമന്വയ വേദി വിവർത്തകർക്കായി നൽകുന്ന അഭയദേവ് സ്മാരക ഭാഷാ സമന്വയ പുരസ്കാരം 2023 പ്രഖ്യാപിച്ചു. എം.എസ്. ബാലകൃഷ്ണൻ, ഡോ. എം. ലേഖ എന്നിവർക്കാണ് പുരസ്കാരം.
രാം മനോഹർ ലോഹ്യയുടെ പുസ്തകത്തിന്‍റെ വിവർത്തനം "ഇന്ത്യ വിഭജനത്തിന്റെ അപരാധികൾ" എന്ന പുസ്തകത്തിനാണ് എം.എസ് ബാലകൃഷ്ണന് പുരസ്കാരം ലഭിച്ചത്. ഹിന്ദിയിലെ ദേവകി നന്ദൻ കത്രിയുടെ "ഭൂതനാഥി"ന്റെ വിവർത്തനത്തിനാണ് ഡോ. എം. ലേഖയ്ക്ക് പുരസ്കാരം.
എം.എസ്. ബാലകൃഷ്ണൻ കോഴിക്കോട് സർവകലാശാലയിൽ നിന്ന് ജോയിന്‍റ് രജിസ്ട്രാറായി വിരമിച്ചു. രേവതി പട്ടത്താനത്തോടനുബന്ധിച്ച് നൽകുന്ന കൃഷ്ണ ഗീതി പുരസ്കാരം ലഭിച്ചിട്ടുണ്ട് (കവിതയ്ക്ക്). ഡോ. എം. ലേഖ ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽ ഹിന്ദി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറാണ്. ഡോ. സി. രാജേന്ദ്രൻ ചെയർമാനും ഡോ. ആർസു, ഡോ. പി.കെ. രാധാമണി എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. തീയതി തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.