നന്ദിനി ദാസിന് ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ്

ലഖ്നോ: ഇന്ത്യയിൽ ജനിച്ച എഴുത്തുകാരി നന്ദിനി ദാസിന് ലോക സാംസ്കാരിക അവബോധത്തിനുള്ള ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ്. അവരുടെ ‘കോർടിങ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗൾ ഇന്ത്യ ആൻഡ് ദ ഒറിജിൻസ് ഓഫ് എംപയർ’ എന്ന പുസ്തകത്തിനാണ് 25,000 പൗണ്ടിന്റെ (ഏകദേശം 25 ലക്ഷം രൂപ) കഥേതര പുരസ്കാരം ലഭിച്ചത്.

ഓക്സ്ഫഡ് സർവകലാശാലയിലെ ഇംഗ്ലീഷ് അധ്യാപികയാണ് 49കാരിയായ നന്ദിനി. 17ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷ് അംബാസഡർ സർ തോമസ് റോയുടെ ദൗത്യത്തിലൂടെ ഇവിടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വിത്തുകൾ പാകിയത് പുതിയ പരിപ്രേക്ഷ്യത്തിലൂടെ ചികയുന്ന രീതിയിലാണ് പുസ്തക രചന.

പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ വേരുകളുള്ള ക്രിസ് മഞ്ഞപ്രയുടെ ‘ബ്ലാക് ഗോസ്റ്റ് ഓഫ് എംപയർ: ദ ലോങ് ഡെത്ത് ഓഫ് സ്ളേവറി ആൻഡ് ദ ഫെയിലർ ഓഫ് ഇമാനിപ്പേഷൻ’ എന്ന പുസ്തകവുമുണ്ട്.

Tags:    
News Summary - British Academy Book Prize for Nandini Das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT