അ​സ്മ അ​സീ​സ

‘വെടിയുണ്ടകൾ എന്നിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരുന്നു’

‘ഞാ​ൻ ലോ​ക​ത്തേ​റ്റ​വും വി​ശു​ദ്ധ​മാ​യ സ്ഥ​ല​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ദൈ​വ​വ​ച​ന​ങ്ങ​ൾ പ്ര​വാ​ച​ക​ന്മാ​രി​ൽ​നി​ന്നെ​ന്ന​പോ​ലെ വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​ലേ​ക്ക് പെ​യ്തി​റ​ങ്ങി​ക്കൊ​ണ്ടി​രു​ന്നു.’(അ​സ്മ അ​സീ​സ​യു​ടെ ക​വി​ത)

ഫ​ല​സ്തീ​നി​ൽ ഓ​രോ ദി​ന​വും യു​ദ്ധ​ത്തെ​ക്കു​റി​ച്ച ദുഃ​സ്വ​പ്ന​ങ്ങ​ളി​ലാ​ണ് ത​ള്ളി​നീ​ക്കു​ന്ന​തെ​ന്ന് ഫ​ല​സ്തീ​ൻ ക​വ​യി​ത്രി​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​യു​മാ​യ അ​സ്മ അ​സീ​സ. സ്വ​ന്തം ക​വി​ത​ക​ളു​ടെ ദൃ​ശ്യാ​വ​ത​ര​ണ​മാ​യ ‘ഞാ​ൻ യു​ദ്ധ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു​വെ​ങ്കി​ൽ എ​ന്നെ വി​ശ്വ​സി​ക്ക​രു​ത്’ ഇ​റ്റ്ഫോ​ക് രാ​ജ്യാ​ന്ത​ര നാ​ട​ക​മേ​ള​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​വ​ർ.

‘‘ഫ​ല​സ്തീ​നി​ലെ ഓ​രോ ദി​ന​വും ജീ​വി​ക്കാ​ൻ യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ന്നു. ഓ​രോ ദി​ന​വും ജീ​വി​ക്കാ​നാ​യി പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. എ​ന്റെ ക​വി​ത എ​ന്ന​ത് ജീ​വി​ക്കാ​നു​ള്ള പ്രേ​ര​ണ​യാ​ണ്. ഇ​ന്ന് എ​ന്ന​തും നാ​ളെ എ​ന്ന​തും ഉ​ണ്ടാ​വു​ക എ​ന്ന​തു​ത​ന്നെ വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്. ഭാ​വി​യെ​ക്കു​റി​ച്ച് ഇ​തി​ല​ധി​കം പ​റ​യാ​നാ​വി​ല്ല.

ഞാ​ൻ ആ​ദ്യ​മാ​യി വെ​ടി​ശ​ബ്ദം കേ​ൾ​ക്കു​ന്ന​ത് പി​താ​വ് പ്രാ​വി​നെ വെ​ടി​വെ​ച്ചി​ട്ട​പ്പോ​ഴാ​ണ്. ഞാ​ൻ ആ​ദ്യ​മാ​യി ചോ​ര ക​ണ്ട​ത് എ​ന്റെ ആ​ർ​ത്ത​വ​ദി​ന​ങ്ങ​ളി​ലാ​ണ്. ഇ​ത​ല്ലാ​തെ ഇ​വ ര​ണ്ടും അ​നു​ഭ​വി​ച്ചു​ള്ള യു​ദ്ധ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. പ​ക്ഷേ എ​ന്റെ നാ​ടി​നെ​ക്കു​റി​ച്ച്, അ​വി​ട​ത്തെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് എ​നി​ക്ക് പ​റ​ഞ്ഞേ തീ​രൂ. അ​തി​നാ​ണ് ഈ ​അ​വ​ത​ര​ണം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

യു​ദ്ധം സ്ത്രീ​ക​ൾ​ക്ക് ഇ​ര​ട്ട​ച്ചു​രു​ൾ ആ​ഘാ​ത​മാ​ണ് ഏ​ൽ​പി​ച്ച​ത്. നി​ങ്ങ​ൾ​ക്ക് ഒ​ന്നി​ല​ധി​കം യു​ദ്ധ​ത്തെ ചെ​റു​ക്കേ​ണ്ടി​വ​രു​ന്നു. മ​നു​ഷ്യ​ൻ എ​ന്ന നി​ല​യി​ൽ വ​ലി​യ സ്വ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഫ​ല​ന​വും സ്ത്രീ ​എ​ന്ന നി​ല​യി​ലു​ള്ള വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളും നി​ങ്ങ​ളെ പി​ന്തു​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കും. ലോ​ക​ത്തെ വൃ​ത്തി​കെ​ട്ട അ​നു​ഭ​വ​ങ്ങ​ളാ​ണ​വ.

ക​വി​ത​യി​ൽ ഞാ​ൻ എ​​ന്റെ ജീ​വി​ത​മാ​ണ് പ​റ​യു​ന്ന​ത്. തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​ണ് അ​ത്. ക​വി​ത എ​ന്ന​ത് എ​ന്റെ സ്വ​ത്വ​ത്തി​ൽ അ​ലി​ഞ്ഞു​ചേ​ർ​ന്നി​രി​ക്കു​ന്നു. എ​ന്റെ ജീ​വി​തം, അ​നു​ഭ​വ​വും എ​ഴു​തി​യേ തീ​രൂ എ​ന്ന​തി​നാ​ലാ​ണ് എ​ഴു​തു​ന്ന​ത്. കി​നാ​വി​ൽ തെ​ളി​യു​ന്ന വെ​ടി​യു​ണ്ട​ക​ളെ​ക്കു​റി​ച്ചും ത​ക​ർ​ന്നു​വീ​ഴു​ന്ന സ്മാ​ര​ക​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ണ് എ​ന്റെ ക​വി​ത സം​സാ​രി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത ബിം​ബ​ങ്ങ​ളാ​ണ് അ​വ കൊ​ണ്ടു​ത​രു​ന്ന​ത്. ഓ​രോ പ്രേ​ക്ഷ​ക​നും രാ​ഷ്ട്രീ​യ, ആ​​ഗോ​ള മാ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​കും.

ഇ​സ്രാ​യേ​ലി​ലെ ഫ​ല​സ്തീ​ൻ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ ഹൈ​ഫ 1948ലെ ​സ​യ​ണി​സ്റ്റ് പ്ര​ക്ഷോ​ഭ​കാ​ല​ത്ത് മു​ച്ചൂ​ടും ന​ശി​പ്പി​ക്ക​പ്പെ​ട്ടു. തി​യ​റ്റ​റു​ക​ൾ ക​ത്തി​ച്ചു. ഹൈ​ഫ​യി​ൽ ബാ​ക്കി​യു​ള്ള​ത് പ​ടി​ഞ്ഞാ​റ​ൻ ചു​വ​രി​ന്റെ ചെ​റു​ഭാ​ഗം മാ​ത്ര​മാ​ണ്. ജ​ന​ജീ​വി​തം താ​റു​മാ​റാ​യി. പ​ല​രും ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ചി​ല​ർ അ​വി​ടെ ത​ങ്ങി. പ​ല ദേ​ശ​ങ്ങ​ളും ന​ഗ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട നി​ല​യി​ലാ​ണ്. സ്വ​ന്ത​മാ​യ​തെ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ചി​ത​റി​ക്കി​ട​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട​മാ​ണി​പ്പോ​ഴു​ള്ള​ത്’’ -അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - 'Bullets kept raining down on me' -International Theatre Festival of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.