"ഞാൻ ഭാഗ്യവാനാണ്. ശരിക്കും നന്ദിപറയാൻ ആഗ്രഹിക്കുകയാണ്,എനിക്ക് എഴുന്നേറ്റു നടക്കാൻ കഴിയും. ഞാൻ സുഖമായിരിക്കുന്നുവെന്ന് പറയുമ്പോൾ, എെൻറ ശരീരം നിരന്തരം പരിശോധിക്കേണ്ടതുണ്ട്. അതൊരു വലിയ ആക്രമണമായിരുന്നു, ” ബുക്കർ പ്രൈസ് ജേതാവ് സൽമാൻ റുഷ്ദിയുടെ വാക്കുകളാണിത്.
75 കാരനായ എഴുത്തുകാരൻ കഴിഞ്ഞ വർഷം ആഗസ്റ്റ് 12 ന് ന്യൂയോർക്കിലെ ചൗതൗക്വാ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രഭാഷണം നടത്തുമ്പോൾ ഒരാൾ സ്റ്റേജിലേക്ക് ഓടികയറി ആക്രമിക്കുകയായിരുന്നു. തുടർന്ന്, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷമുള്ള തന്റെ ആദ്യ അഭിമുഖമാണിപ്പോൾ പുറത്ത് വന്നത്. തന്റെ മക്കളായ സഫറും മിലനും ഉൾപ്പെടെ തന്നെ പിന്തുണച്ചവരോടുള്ള നന്ദിയാണ് മനസിൽ നിറഞ്ഞുകിടക്കുന്നതെന്ന് റുഷ്ദി `ദി ന്യൂയോർക്കർ' മാസികയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.