കോഴിക്കോട്: കേരള മാപ്പിളകല അക്കാദമി സിൽവർ ജൂബിലി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാപ്പിള കല- സാഹിത്യം, ജീവകാരുണ്യ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഏഴുപേരാണ് ഇത്തവണ അവാർഡിന് അർഹരായത്. 10,001 രൂപയാണ് അവാർഡ്. ബാപ്പു വെള്ളിപറമ്പ് (രചന), റഹ്മാൻ തായലങ്ങാടി (മാപ്പിള സാഹിത്യരംഗത്തെ സമഗ്രസംഭാവന), മുക്കം സാജിത (ഗായിക), ചന്ദ്രശേഖരൻ പുല്ലംകോട് (കവിത, നാടക ഗാനരചന), അഷറഫ് താമരശ്ശേരി (ജീവകാരുണ്യം), പി.ടി.എം ആനകര (ഖിസ്സ പാട്ട്), വി.എം.എ. സലാം ഈരാറ്റുപേട്ട (കാഥികൻ) എന്നിവരെയാണ് അവാർഡിന് തെരഞ്ഞെടുത്തത്. സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരുവർഷം നീളുന്ന വൈവിധ്യങ്ങളായ പരിപാടികൾ കേരളത്തിലും വിദേശത്തുമായി നടത്തും.
24ന് കൊണ്ടോട്ടിയിൽ മാപ്പിള സാഹിത്യ സെമിനാറോടുകൂടി സിൽവർ ജൂബിലിക്ക് തുടക്കംകുറിക്കും. മൂന്ന് മാപ്പിള സാഹിത്യ ഗ്രന്ഥങ്ങൾ 25ാം വാർഷിക ഉപഹാരമായി പുറത്തിറക്കും. 2025 ജനുവരിയിൽ വാർഷികാഘോഷ സമാപനം കോഴിക്കോട് നടക്കും. വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഏഴുപേരെ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കേരള മാപ്പിളകല അക്കാദമി സംസ്ഥാന വർക്കിങ് പ്രസിഡന്റ് എ.കെ. മുസ്തഫ തിരൂരങ്ങാടി, ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ, ട്രഷറർ ചാലോടൻ രാജീവൻ, സെക്രട്ടറി നൗഷാദ് വടകര, സിൽവർ ജൂബിലി വർക്കിങ് കൺവീനർ പി.വി. ഹസീബ് റഹ്മാൻ, ചാരിറ്റി വിങ് ചെയർമാൻ കെ.കെ. മുഹമ്മദ് റഫീഖ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.