പന്തളം: യുവ സാഹിത്യകാരന്മാർക്കായി പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ രാമവർമ രാജ സാഹിത്യ പുരസ്കാരം ആമിയക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൈമാറി.
10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം 'ചിത' എന്ന കവിതക്കാണ് ലഭിച്ചത്. ഡോ. കെ.എസ്. രവികുമാർ അധ്യക്ഷത വഹിച്ചു. സുമേഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് പനങ്ങാട്, പി.ജി. ശശികുമാർ വർമ, ആർ.കെ. ജയകുമാരവർമ എന്നിവർ സംസാരിച്ചു.
സൊസൈറ്റി അംഗം ആർ. കിഷോർ കുമാർ സ്വാഗതവും സൊസൈറ്റി പ്രസിഡന്റ് കെ.സി. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. ചികിത്സ സഹായ വിതരണം, വിദ്യാഭ്യാസ സമ്മാനവിതരണം എന്നിവയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.