കവിത: ഖു​ദ്സി​ന്റെ മോ​ച​നം

അ​വ​രു​ടേ​താ​യി ഭൂ​മി​യി​ൽ

അ​റ്റ​മി​ല്ലാ​ത്ത​ത്ര​യും

മ​ണ്ണു​ണ്ടെ​ങ്കി​ലും

ത​ല​ചാ​യ്ക്കാ​ൻ ഇ​ത്തി​രി​പോ​ലും മ​ണ്ണ​വ​ർ​ക്കി​ല്ല

ആ​ഴി​യി​ലു​ണ്ടാ​വോ​ളം

വെ​ള്ള​മെ​ങ്കി​ലും

അ​വ​രു​ടെ

സ​ങ്ക​ട​ക്ക​ട​ലി​ലി​ല്ലൊ​രു തു​ള്ളി

സ്നേ​ഹാ​മൃ​തി​ന്‍ ജീ​വ​ജ​ല​വും.

കൊ​ടു​ങ്കാ​റ്റ​ടി​ക്കും ഭൂ​വി​തി​ലെ​ന്നെ

ത്ത​ഴു​കാ​നി​ന്നി​ല്ലൊ​രു സ​മീ​ര​ണ​ൻ

പ്ര​ഭ​യാ​ണ​ഖി​ല​മെ​ന്നു ചൊ​ല്ലു​കി​ലും

അ​വ​ർ​ക്ക് കൂ​ട്ടി​ന് പാ​ര​ത​ന്ത്ര്യ​ത്തി​ന്‍ കൂ​രി​രു​ള്‍ മാ​ത്രം

‘ഖു​ദ്സെ​ന്ന’ പു​ണ്യ​ഗേ​ഹ​മു​ള്ളോ​രി​ടം

അ​ധി​നി​വേ​ശ കാ​ട്ടാ​ള​ര്‍ വി​ഹ​രി​ക്കു​ന്നൊ​രി​ടം

തോ​ക്കി​ന്റെ ഗ​ര്‍ജ​നം ഉ​ണ​ര്‍ത്തു​പാ​ട്ടാ​യി

ശീ​ലി​ച്ച​വ​ർ

പു​ഞ്ചി​രി മ​റ​ന്ന മു​ഖ​ങ്ങ​ളി​ല്‍

ഭീ​തി​യു​ടെ ക​രി​നി​ഴ​ലി​ലാ​ണ​തി​ജീ​വ​നം

കു​ഞ്ഞി​ളം മോ​ണ​കാ​ട്ടി ചി​രി​ക്കും കു​ഞ്ഞു​ങ്ങ​ൾ

ബോം​ബി​നാ​ൽ ചി​ന്നി​ച്ചി​ത​റി​യ​വി​ട​ങ്ങ​ളി​ൽ

പ​ക​ലി​ര​വി​ലും പോ​രാ​ടീ​ടു​ന്നു.

സ്വാ​ത​ന്ത്ര്യം നു​ണ​യാ​ന്‍ അ​ട​രാ​ടി​ടു​ന്നു

ത​ക​ർ​ത്തെ​റി​യു​ന്നു കാ​പാ​ലി​ക​ർ

നി​സ്സ​ഹാ​യ​രാം മ​ർ​ത്യ​രെ

പ​റു​ദീ​സ​യി​ലേ​ക്ക്

ചേ​ക്കേ​റാ​നാ​യ് പ​റ​ക്കും

ദേ​ശാ​ട​ന​ക്കി​ളി​ക​ള​വ​ർ

അ​വ​ർ​ക്കാ​യ് മാ​ത്ര​മ​വ​ൻ ഫി​ർ​ദൗ​സി​ൻ ചാ​രെ

വ​സ​ന്ത​മൊ​രു​ക്കി കാ​ത്തി​രി​പ്പു​ണ്ടാ​കും

ഖു​ദ്സി​ന്റെ മോ​ച​നം ആ​ഘോ​ഷ​മാ​ക്കീ​ടു​മ​വ​ർ

ശ​ഹീ​ദി​ൻ പു​ഞ്ചി​രി​യാ​ൽ ദൈ​വ​സ​ന്നി​ധി​യി​ൽ

Tags:    
News Summary - kudhsinte mochanam-poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT