തിരുവനന്തപുരം: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനക്കുള്ള 2023ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡിന് കവി കെ.ജി. ശങ്കരപ്പിള്ള അർഹനായി. 25,001 രൂപയും ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരമെന്ന് ജൂറി ചെയർമാൻ ഡോ. ഇന്ദ്രബാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കലാപ്രതിഭ പുരസ്കാരത്തിന് സംഗീതജ്ഞയും കേരള സർവകലാശാല സംസ്കൃത വിഭാഗം അസോസിയേറ്റ് പ്രഫസറുമായ ഡോ. ഉഷ രാജാവാര്യർ അർഹയായി. നോവൽപുരസ്കാരം ഡോ. എം.എസ്. നൗഫലിന്റെ ‘മാ തുജേ സലാം’ എന്ന കൃതിക്കാണ്.
കഥാഅവാർഡ്: മെട്രോപൊളിറ്റൻ ബിഷപ് ഡോ. പത്തനാപുരം മാത്യു സാം (വാങ്മയ ചിത്രങ്ങൾ), ഡോ. സുഷമ ശങ്കർ (നിഴലും നിലാവും). ചരിത്രവിഭാഗം: സുകു പാൽക്കുളങ്ങര (ഗാന്ധിജിയുടെ ഖാദിയാത്ര). സംഗീതവിഭാഗം: കെ.പി. സുധീര (എസ്.പി.ബിയുടെ പാട്ടിന്റെ കടലാഴം). കവിതാവിഭാഗം: സവിത വിനോദ് (സവിതയുടെ കവിതകൾ), ഹരി കാവിൽ (ആത്മാവിന്റെ ആഴങ്ങൾ). ബാലസാഹിത്യം: പേരൂർ അനിൽകുമാർ (ഗോപുവിന്റെ പക്ഷി), സണ്ണിച്ചൻ കൊല്ലം (രാവുണ്ണി കണ്ട ലോകം).
പുരസ്കാരങ്ങൾ ജനുവരി നാലാംവാരം തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന കുഞ്ചൻ സാഹിത്യോത്സവത്തിൽ നൽകും.
സമിതി സെക്രട്ടറി പഴുവടി രാമചന്ദ്രൻ നായർ, ജൂറിയംഗം പ്രഫ.എ.ജി. ഒലീന, കൺവീനർ കെ.എൻ. സാനു, പി.ആർ.ഒ രേഷ്മ എസ്. സജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.