കൊടുവായൂർ: കൊച്ചുകുട്ടികൾ മുതൽ വയോജനങ്ങൾ വരെ വായനയെ ഗൗരവമായി കണ്ടിഷ്ടപ്പെടുന്നവരെ കാണണമെങ്കിൽ കൊടുവായൂർ ഗ്രാമ പഞ്ചായത്ത് ഗ്രന്ഥശാലയിലെത്തണം. 11238 ഗ്രന്ഥശേഖരവും 1438 അംഗങ്ങളുമുള്ള കൊടുവായൂർ പഞ്ചായത്ത് ലൈബ്രറി ജൈത്രയാത തുടരുക തന്നെയാണ്. 1948ൽ സ്ഥാപിതമായ ഈ ലൈബ്രറിക്ക് 2022ൽ ജില്ലയിൽ മികച്ച ഗ്രാമ പഞ്ചായത്ത് ലൈബ്രറിക്കുള്ള പുരസ്കാരം ലഭിച്ചു. ലൈബ്രറി രൂപവത്കരണ ശേഷവും ഏഴ് പതിറ്റാണ്ടായുള്ള നാട്ടുകാരുടെ വായനാശീലത്തിന് ഇവിടെ യാതൊരു മാറ്റവുമില്ല.
1948ൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി ഈ ഗ്രന്ഥശാല കൊടുവായൂരിൽ പ്രവർത്തിച്ചു വന്നതായി നാട്ടുകാർ പറയുന്നു. കൂടാതെ വായനദിനത്തിൽ മികച്ച വായന പ്രതിഭ, വനിത വായന പ്രതിഭ, യുവ വായന പ്രതിഭ, ബാല വായന പ്രതിഭ എന്നിവരെ കണ്ടെത്തി പുരസ്കാരവും നൽകുന്നുണ്ട്.
140ൽ അധികം കൊച്ചു കുട്ടികൾ അംഗങ്ങളായ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ അയൽക്കൂട്ടങ്ങളിലേക്കും വ്യാപിപ്പിച്ചതായി ലൈബ്രേറിയൻ ടി.എൻ. മിനി പറഞ്ഞു. പി.എസ്.സി പരീക്ഷക്ക് തയാറാകുന്നവരും ലൈബ്രറി ഉപയോഗിച്ചു വരുന്നുണ്ട്. 112 രൂപ നൽകിയാൽ ആജീവനാന്ത അംഗമാകാവുന്ന ലൈബ്രറിയിൽ പരിസര പഞ്ചായത്തിലുള്ളവരും സ്ഥിരം സന്ദർശകരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.