കോഴിക്കോട്: എൻ. പ്രഭാകരന്റെ ‘ഞാന്‍ മാത്രമല്ലാത്ത ഞാന്‍’ എന്ന ആത്മകഥക്ക് ലഭിച്ച ഈ വര്‍ഷത്തെ മഹാകവി പി.സ്മാരക സാഹിത്യപുരസ്കാരം സമർപ്പിച്ചു. പ്രഭാകരന്റെ മോശമായ ആരോഗ്യസ്ഥിതി പരിഗണിച്ച് പി. സ്മാരക സമിതിയുടെ ഭാരവാഹികൾ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുകയായിരുന്നു. അവാർഡ് സമർപ്പണ ചടങ്ങിനെ കുറിച്ച് എൻ. പ്രഭാകരൻ എഴുതിയ കുറിപ്പിങ്ങനെ:
‘ലളിതമായിരുന്നു ചടങ്ങ്.ആകെക്കൂടി പത്തുമിനുട്ട്. ‘ഞാന്‍ മാത്രമല്ലാത്ത ഞാന്‍’ എന്ന ആത്മകഥയ്ക്ക് ലഭിച്ച ഈ വര്‍ഷത്തെ മഹാകവി പി.സ്മാരക സാഹിത്യപുരസ്കാരം എന്‍റെ മോശമായ ആരോഗ്യസ്ഥിതി പരിഗണിച്ച് പി.സ്മാരക സമിതിയുടെ ഭാരവാഹികള്‍ വീട്ടില്‍ കൊണ്ടു വന്നു തന്നു.ഈ സന്ദര്‍ഭത്തിനു വേണ്ടി ഞാന്‍ തയ്യാറാക്കി വെച്ച പ്രസംഗം കൈമാറിയതോടെ ചടങ്ങ് അവസാനിച്ചു. വളരെ ഹ്രസ്വമെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഏറെ വൈകാരിക പ്രാധാന്യമുള്ളതായിരുന്നു ഈ ചടങ്ങ്.
ഡോ.എ.എം.ശ്രീധരന്‍,ഇ.പി.രാജഗോപാലന്‍,ഡോ,കെ.വി.സജീവന്‍,കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്,രാജ്മോഹന്‍ നീലേശ്വരം, പി.പ്രസേനന്‍, പൊന്ന്യം ചന്ദ്രന്‍,മാധ്യമ പ്രവര്‍ത്തകരായ ജയന്ത് (മലയാള മനോരമ), ദിനേശന്‍(ദേശാഭിമാനി),അനീഷ് (മാതൃഭൂമി), ശ്രീകുമാര്‍ എരുവട്ടി, ടെറന്‍സ് (മാഗി സ്റ്റുഡിയോ),എന്‍റെ അയല്‍ക്കാരനുംചിത്രകാരനും ബ്രണ്ണന്‍ കോളേജിലെ മുന്‍ ഇംഗ്ലീഷ് അധ്യാപകനുമായ പ്രൊഫ.കെ.കെ സഹദേവന്‍,സ്കൂള്‍ വിദ്യാഭ്യാസകാലത്ത് മാടായി ഹൈസ്കൂളില്‍ എന്‍റെ സമകാലികനും 'പുലിജന്മം' നാടകത്തിന്‍റെ ആദ്യസംവിധായകനുമായ കെ.പി.ഗോപാലന്‍,നാട്ടുകാരനും ദീര്‍ഘകാല സുഹൃത്തുമായ എ.വി.പവിത്രന്‍ എന്നിവരുടെയും എന്‍റെ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് പി.സ്മാരക സമിതി അധ്യക്ഷന്‍ പി.മുരളീധനും മഹാകവി പി.യുടെ കൊച്ചു മകന്‍ കണ്ണന്‍ നായരും ചേര്‍ന്ന് പുരസ്കാരം നല്‍കിയത്’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.