നോവലിസ്റ്റ് ജോസഫ് വൈറ്റില അന്തരിച്ചു

കൊച്ചി: കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില(84) അന്തരിച്ചു. എറണാകുളം തൈക്കുടത്തെ വീട്ടിലായിരുന്നു അന്ത്യം. 2012-ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ മുഖപത്രമായ ‘സമയം’ മാസികയുടെ പത്രാധിപരായിരുന്നു. രണ്ടു നാടകങ്ങളും തിരക്കഥകളും ഉൾപ്പെടെ ഇരുപത്തഞ്ചോളം കൃതികൾ രചിച്ചിട്ടുണ്ട്. എറണാകുളം തൈക്കുടത്തെ വീട്ടിലായിരുന്നു അന്ത്യം. 

 18ാമത്തെ വയസ്സിൽ ചരമ വാർഷികം എന്ന കൃതി പ്രസിദ്ധീകരിച്ചു. പാവങ്ങളുടെ പാഞ്ചാലി, ആശ്രമം, പാപങ്കീർത്തനം എന്നിവ ശ്രദ്ധിക്കപ്പെട്ട കൃതികളാണ്. യുവാവായിരുന്ന​േ​പ്പാൾ, കിണർ നിർമ്മാണത്തിനുള്ള കോൺക്രീറ്റ് റിങ് കയറ്റിയ ഭാരവണ്ടി വലിക്കുന്ന ജോലി ചെയ്തു. കുറേക്കാലം ദ്വീപിലുള്ള സിനിമാ തിയേറ്ററിൽ ടിക്കറ്റു ശേഖരിക്കുന്ന ജോലിയിലേർപ്പെട്ടു.

സ്വാമി നിർമ്മലാനന്ദ​െൻറ ആശ്രമത്തിൽ അന്തേവാസിയായി കഴിഞ്ഞിരുന്ന അനുഭവങ്ങളിൽ നിന്നുമാണ് ആശ്രമം എന്ന കൃതി രചിച്ചത്. നവദർശന എന്ന നാടക ട്രൂപ്പ് തുടങ്ങിയെങ്കിലും മ​ുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. വിജയ കരോട്ടിൽ സംവിധാനം നിർവഹിച്ച ചെമ്മീൻകെട്ട് എന്ന ചലച്ചിത്രത്തിനു തിരക്കഥ രചിച്ചു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് സിബി മലയിൽ സംവിധാനം ചെയ്ത മുദ്ര എന്ന ചിത്രത്തിനായി സഹസംവിധായകനായി പ്രവർത്തിച്ചു.

Tags:    
News Summary - Malayalam novelist Joseph Vyttila passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT