ചിത്രീകരണം:റിഞ്ചു വെള്ളില

കുറുങ്കഥകൾ

കൂലി

ജോലിക്കുപോയ അച്ഛന്റെ ചിതക്കായി മണ്ണളന്നിട്ട മക്കൾ കിടപ്പുരോഗിയായ അമ്മയെ അനാഥാലയത്തിൽ എത്തിച്ചു വെറുതെ നോക്കിയിരുന്നു!

അന്നം

ഹോട്ടലിലെ വേസ്റ്റുബോക്സിൽനിന്നും ഭക്ഷണം വാരി കഴിക്കുന്ന അനാഥരായ ബാല്യങ്ങളുടെ മിഴികൾ സ്വാദുകൊണ്ട് നിറഞ്ഞു. വിശപ്പു മാറിയപ്പോൾ നാവറിയാതെപറഞ്ഞു-

‘നല്ല രുചി’.

വില

പൈയ്യുടെ വില പറയൂ അബ്‌ദുള്ളാ...

കണക്കുമാഷ് അതു ചോദിക്കുമ്പോൾ അബ്ദുള്ള കണ്ണീരോടെ എണീറ്റുനിന്നു. പിന്നെ മറുപടി പറഞ്ഞു,

‘‘എന്റെ വാപ്പയുടെ ജീവനേക്കാൾ മുകളിൽ...’’

ദാഹം

ആഗ്രഹത്തിന്റെ ദാഹം മാറ്റാനായി അയാൾ തീരുമാനിച്ചു. മോഹങ്ങളെ ഉപേക്ഷിക്കാൻ പോയ അതേദിവസം അയാൾ ആത്മഹത്യ ചെയ്തു എന്നതാണ് നാട്ടിലെ മരണവാർത്ത.

ശീലം

അപ്പൂപ്പൻ മരിക്കുന്നതിനുമുമ്പ് വാങ്ങി

ജനലിൽ സൂക്ഷിച്ചിരുന്ന കാജാ

തെറുപ്പു ബീഡികളെല്ലാം അപ്പൂപ്പന്റെ മരണമറിഞ്ഞ സങ്കടത്തിന്റെ സ്വയം ലഹരിയേറ്റു പതുക്കെ പതുക്കെ വീർത്തുപൊന്തി!

അനുഭവം

ശീലമായി മാറിയ നിരാശയിലയാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ആത്മഹത്യക്കു മുമ്പ​ുള്ള അവസാനത്തെ പ്രാർഥനയായി അയാൾ ഇങ്ങനെ പറഞ്ഞു: ദൈവമേ, അടുത്ത ജന്മമുണ്ടെങ്കിൽ എന്നെ നീ, ഈ ലോകത്തിലുള്ളതിൽ ഞാനായിട്ടുമാത്രം വീണ്ടും ജനിപ്പിക്കരുതേ!

Tags:    
News Summary - Malayalam Short Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT