ഹ​രി​ത എ​സ്. ബാ​ബു 

പ്രഥമ പാലക്കീഴ് പുരസ്‌കാരം: ഹരിത എസ്. ബാബുവിന്

പെരിന്തൽമണ്ണ: ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പാലക്കീഴ് പുരസ്‌കാരം ഹരിത എസ്. ബാബുവിന്. കോളജ് വിദ്യാർഥികൾക്കായി അഖില കേരളാടിസ്ഥാനത്തിൽ സംഘടിപ്പിച്ച കവിത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹരിത ശ്രീകൃഷ്ണപുരം ശ്രീനാരായണ കോളജ് ഓഫ് ടീച്ചേഴ്സ് എജുക്കേഷനിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്.

ഡോ. കെ.പി. മോഹനൻ, സി. വാസുദേവൻ, പി.എസ്. വിജയകുമാർ, അശോക് കുമാർ പെരുവ എന്നിവരടങ്ങിയ സമിതിയാണ് ഹരിതയുടെ 'റെഡ് ലേഡി' എന്ന കവിത പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. മാർച്ച് 15ന് വൈകീട്ട് നാലിന് പെരിന്തൽമണ്ണയിൽ പാലക്കീഴ് അനുസ്മരണത്തിൽ കവി പ്രഭാവർമ 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കുമെന്ന് മാനേജിങ് ട്രസ്റ്റി സി. വാസുദേവൻ, സെക്രട്ടറി കെ. മൊയ്തുട്ടി, വേണു പാലൂർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - palakeezh puraskaram got haritha s babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT