അന്തകാലം
തെരിയുമാ നിങ്ങൾക്ക്?
പണ്ട്...
വലിയവീട്ടിലെയൊക്കെ
കല്യാണങ്ങൾക്ക്
പിന്നാമ്പുറത്ത്
പോയി
നിൽക്കും
തോളിലെ
തോർത്ത് മുണ്ട്
നന്നായി തറയിൽ
നിവർത്തി വിരിക്കും
മുല്ലമൊട്ടുപോലുള്ള
വെളുത്ത വറ്റുകൾ
നിലത്ത് വിരിച്ച
മുണ്ടിൽ വന്നു വീഴും
പിന്നാലെ
ഉപ്പേരി
അച്ചാറ്
പുളിഞ്ചി
അവിയൽ
എല്ലാം
ഒന്നൊന്നായി...
എല്ലാം...
കുപ്പി വല്ലതും
ഒഴിഞ്ഞതു കിട്ടിയാൽ
സാമ്പാറും
ഉണ്ടാവാം!
എല്ലാം കിഴികെട്ടി
മാറോടു ചേർത്തുപിടിച്ച്
വീട്ടിലെത്തിക്കും
നാട്ടിലെ
പ്രമുഖരുടെ കല്യാണങ്ങൾ
വീട്ടിൽ
ഉത്സവമാണ്
വിശന്നിരിക്കുന്ന
നാലു വയറുകൾക്ക്
ചാകരയാവുന്നു
നല്ല ഉശിരും പുളിയും
ഉള്ള ഭക്ഷണം!
ഉള്ളവന്റെ
വീട്ടുപടിക്കലായി
ഒരു നേരത്തന്നത്തിനായി
കാത്തുനിന്നിരുന്ന നേരം
നാണക്കേട്
തോന്നിയിരുന്നില്ലൊട്ടുമേ...
വിശപ്പുള്ള വയറിന്റെ
വേദന മാത്രം
മുന്നിലുള്ളവർക്ക്
നാണിക്കാനെന്തിരിക്കുന്നു?
ഇന്നു നാം
എവിടെയൊക്കെയോ
എത്തിയെന്നു പറഞ്ഞാലും
അന്ത കാലത്തിന്റെ
ജീവിതവും
ജീവിതം ഉള്ളിൽ വരച്ചിട്ട
ചിത്രവും
ഒരിക്കലും
മറക്കാനെളുതല്ല!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.