കഴിഞ്ഞ ദിവസം നിര്യാതനായ മാധ്യമം കൊയിലാണ്ടി ലേഖകൻ പവിത്രൻ മേലൂരിന് സമർപ്പിച്ച് കൊണ്ട് സത്യചന്ദ്രൻ പൊയിൽക്കാവ് എഴുതിയ കവിത
പ്രിയസുഹൃത്തെ
അശാന്തവും അസ്ഥിരവുമായ
ഈ ചെറിയ ജന്മത്തിൽ
നമുക്ക് പരസ്പരം കണ്ടുമുട്ടാൻ
സ്വപ്നം കൊണ്ടും
വേദനകൾകൊണ്ടും
ഈ നഗരം നിർമ്മിച്ചതാരാണ്
രണ്ട് കാലിച്ചായകൾക്കു മുമ്പിൽ
ഒരു കവിതയെ
കലാപത്തെ
ജീവിതത്തെ നമ്മൾ
ചർച്ചചെയ്തിരുന്നു
പിന്നീട്
ഒരു ഹസ്തദാനത്താൽ
പ്രതീക്ഷയോടെ
സ്വന്തം തിരക്കുകളിേലക്ക്
പിരിഞ്ഞുകൊണ്ട്
ഇവിടെ നമുക്ക്
മുന്നിലും പിന്നിലും
രാത്രിയാണെങ്കിലും
നക്ഷത്രങ്ങളെക്കുറിച്ച് തന്നെയാവും
എെൻറ ഓർമ്മയും കവിതയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.