ഞായറാഴ്ച 85 വയസ് തികയുന്ന കവി എൻ.കെ. ദേശം

കവി എൻ.കെ. ദേശം എൺപത്തിയഞ്ചിന്‍റെ നിറവിലേക്ക്

ആലുവ: പ്രശസ്ത കവി എൻ.കെ. ദേശം എൺപത്തിയഞ്ചിൻറെ നിറവിലേക്ക്. ഞായറാഴ്ച അദ്ദേഹത്തിന് 85 വയസ്‌ തികയും. കോവിഡ് നിയന്ത്രണങ്ങൾ മൂലം ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്. എങ്കിലും, കവിയുടെ നാളിതുവരെയുള്ള തെരഞ്ഞെടുത്ത കവിതകൾ ചേർത്ത് വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച് നാഷനൽ ബുക് സ്‌റ്റാൾ വിതരണം ചെയ്യുന്ന "ദേശികം" എന്ന സമ്പൂർണ്ണ കവിത സമാഹാരം പുറത്തിറങ്ങും.

അങ്കമാലി കോതകുളങ്ങരയിലുള്ള എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ നോവലിസ്‌റ്റ് സേതു കഥാകാരൻ സുഭാഷ് ചന്ദ്രന് നൽകിക്കൊണ്ട് പ്രകാശനം നിർവഹിക്കും. ചടങ്ങിൽ ചങ്ങമ്പുഴ സാംസ്​കാരിക കേന്ദ്രം മുൻ പ്രസിഡൻറ് കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിക്കും.

ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, നഗരസഭ ചെയർമാൻ റെജി മാത്യു, കൗൺസിലർ സന്ദീപ് ശങ്കർ, ഡോ. എം. ലീലാവതി, കെ.പി. ശങ്കരൻ, കെ.വി. രാമകൃഷ്‌ണൻ, എസ്.കെ. വസന്തൻ, സരസമ്മ ടീച്ചർ, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ആർട്ടിസ്‌റ്റ് ഭട്ടതിരി, കരിമ്പുഴ രാമചന്ദ്രൻ, എൻ.പി. വിജയകൃഷ്‌ണൻ, കാവാലം ബാലചന്ദ്രൻ, ആത്മാരാമൻ, എൻ. ശ്രീകുമാർ, എൻ.ജയകുമാർ എന്നിവർ സംസാരിക്കും. എൻ.കെ. ദേശം മറുപടി പറയും. ദേശം കവിതകളുടെയും ശ്ലോകങ്ങളുടെയും അവതരണവും ഉണ്ടായിരിക്കും. 

Tags:    
News Summary - poet NK Desam turning 85

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT