ക്ഷമാപണത്തോടെ പൗലോ കൊയ്‌ലോയുടെ റമദാൻ ആശംസ

വിഖ്യാത എഴുത്തുകാരൻ പൗലോ കൊയ്‌ലോ എല്ലാവർക്കും സമാധാനപരവും സന്തോഷകരവുമായ റമദാൻ ആശംസകൾ നേർന്നു. നൂറ്റാണ്ടുകളായി അഹങ്കാരവും അസഹിഷ്ണുതയും മുൻവിധിയും പുലർത്തുന്ന ക്രിസ്ത്യാനിക​ളോട് ക്ഷമിക്കണമെന്ന മുഖവു​രയോടെയാണ് അ​ദ്ദേഹം ആശംസാസ​​ന്ദേശം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

പൗലോ കൊയ്‌ലോയുടെ കുറിപ്പ് വായിക്കാം:

'പ്രിയ സുഹൃത്തുക്കളേ, ഞങ്ങൾ ക്രിസ്ത്യാനികൾ തികഞ്ഞ അഹങ്കാരവും അസഹിഷ്ണുതയും മുൻവിധിയുമോടെയാണ് നൂറ്റാണ്ടുകളായി കഴിയുന്നത്. അതിനാൽ, എല്ലാ വർഷത്തേയും പോലെ ഞങ്ങളോട് ക്ഷമിക്കണമെന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു.

നാളെ ചന്ദ്രക്കല പ്രത്യക്ഷപ്പെടുമ്പോൾ, സമാധാനപരവും സന്തോഷകരവുമായ റമദാൻ ആശംസകൾ ഞാൻ നിങ്ങൾക്ക് നേരുന്നു.'

Full View


വിവിധ ഭാഷകളിലായി കോടിക്കണക്കിന് കോപ്പികൾ വിറ്റുപോയ 'ദി ആൽകെമിസ്റ്റ്' ഉൾപ്പെടെ ശ്രദ്ധേയമായ നോവലു​കളുടെ കർത്താവാണ് പൗലോ കൊയ്‌ലോ. ഇദ്ദേഹം രചിച്ച പുസ്തകങ്ങൾ അറു​പതോളം ഭാഷകളിലായി 150 രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Ramadan greetings from Paulo Coelho

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT