അടൂർ: വ്യത്യസ്ത മേഖലകളിൽ മികവുപുലർത്തുന്ന 10നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രതിഭാമരപ്പട്ടം അവാർഡ് പിറന്ന നാടിെൻറ ചരിത്രംകുറിച്ച ആർ. രഞ്ജിനിക്ക് ഈമാസം 22ന് കലക്ടർ ദിവ്യ എസ്.അയ്യർ സമ്മാനിക്കും. പള്ളിക്കൽ പയ്യനല്ലൂർ കൊല്ലൻപറമ്പിൽ പെയിൻറിങ് തൊഴിലാളിയായ രാജേഷിെൻറയും പയ്യനല്ലൂർ ഗവ. എൽ.പി സ്കൂൾ ജീവനക്കാരി രജനിയുടെയും മകളാണ് രഞ്ജിനി.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ശില മ്യൂസിയം സംഘടിപ്പിച്ച പ്രാദേശിക ചരിത്രരചനയിൽ പള്ളിക്കലിെൻറ ചരിത്രമെഴുതി ഒന്നാംസ്ഥാനത്തെത്തി. ഇത് പിന്നീട് 'പൈതൃകം തേടി പള്ളിക്കൽ' എന്ന ഡോക്യുമെൻററിയായി ജനശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോൾ അത് 'പള്ളിക്കലപ്പൻ' പേരിൽ പുസ്തകമായി. പഠനത്തിലും പിന്നിലല്ലാത്ത രഞ്ജിനിക്ക് പത്താംക്ലാസിലും പ്ലസ് ടുവിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നു. വീട്ടു മുറ്റത്ത് ഒരു ഫലവൃക്ഷം വെച്ചുപിടിപ്പിക്കുന്നത് കൂടാതെ ഫലകവും പ്രശസ്തിപത്രവും 1001രൂപ കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.