ദമ്മാം: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ പുതിയ പുസ്തകം ‘നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ’ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യും.
ബുധനാഴ്ച ഉച്ചക്ക് 2.30ന് റൈറ്റേഴ്സ് ഫോറം ഹാളിലാണ് ചടങ്ങ്. മലയാള സാഹിത്യ, സാംസ്കാരിക മേഖലയിലെ നക്ഷത്രതുല്യരായ 12 പേരുടെ ജീവിതാനുഭവങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണനാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. പ്രഫ. നിസാർ കാത്തുങ്കലിന്റെ പുസ്തകാസ്വാദനവും ചേർത്തിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായ ഡസ്റ്റിനി ബുക്സ് ആണ് പ്രസാധകർ. സാജിദ് ആറാട്ടുപുഴയുടെ ആദ്യ പുസ്തകമായ ‘മണൽ ശിൽപങ്ങളു’ടെ മൂന്നാം പതിപ്പ് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.
രണ്ടാമത്തെ പുസ്തകമായ ‘അറബിത്തെരുവുകളു’ടെ രണ്ടാം പതിപ്പും പുറത്തിറങ്ങി. ആദ്യകാല കാഥിക ഐഷ ബീഗത്തിന്റെ ജീവിത ചരിത്രമാണ് മൂന്നാമത്തെ പുസ്തകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.