മലയാളത്തിന്‍റെ പ്രഭയായി രൗദ്രസാത്വികം: എ​ന്‍റെ ഭാ​ഷ​യോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു -പ്രഭാവർമ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ അ​ഭി​മാ​ന​ക​ര​മാ​യ സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ളി​ലൊ​ന്നാ​യ സ​ര​സ്വ​തി സ​മ്മാ​ൻ ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തി​നു ശേ​ഷം മ​ല​യാ​ള​മ​ണ്ണി​ലേ​ക്ക് പ്ര​ഭാ​വ​ർ​മ​യെ​ന്ന ബ​ഹു​മു​ഖ പ്ര​തി​ഭ​വ​ഴി എ​ത്തു​മ്പോ​ൾ മ​ല​യാ​ള സാ​ഹി​ത്യം ആ​വേ​ശ​ത്തി​ലാ​ണ്. എ​ന്നോ, എ​വി​ടെ​യോ ന​ഷ്ട​പ്പെ​ട്ടു​പോ​യ​തൊ​ക്കെ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം.

33 വ​ർ​ഷ​ത്തി​നി​ട​യി​ൽ നാ​ലാം ത​വ​ണ​യാ​ണ് മ​ല​യാ​ള സാ​ഹി​ത്യം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. മ​ല​യാ​ള ക​വി​ത​യു​ടെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ത്തെ മ​ണ്ണി​ൽ ഉ​റ​പ്പി​ച്ചു നി​ർ​ത്തു​ന്ന​തി​ൽ സ​മ​കാ​ലി​ക ക​വി​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​ണ് പ്ര​ഭാ​വ​ർ​മ. അ​ദ്ദേ​ഹ​ത്തി​ന്‍റെ സൗ​പ​ർ​ണി​ക, അ​ർ​ക്ക​പൂ​ർ​ണി​മ, ച​ന്ദ​ന​നാ​ഴി, ശ്യാ​മ​മാ​ധ​വം തു​ട​ങ്ങി​യ ര​ച​ന​ക​ൾ ഇ​തി​ന് ഉ​ദാ​ഹ​ര​ണം. ആ​ധു​നി​ക​ത​യു​ടെ ലേ​ബ​ലു​ക​ൾ പ​തി​പ്പി​ക്കാ​തെ​ത​ന്നെ വ​ർ​ത്ത​മാ​ന​ക​വി​ത​യു​ടെ ഭാ​ഗ​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചു. അ​ധി​കാ​ര​വും ക​ല​യും ത​മ്മി​ല്‍ സ്‌​നേ​ഹ​ദ്വേ​ഷ​മാ​യ സം​ഘ​ര്‍ഷ​മാ​ണ് ‘രൗ​ദ്ര​സാ​ത്വി​കം’ എ​ന്ന കാ​വ്യാ​ഖ്യാ​യി​ക​യി​ലൂ​ടെ പ്ര​ഭാ​വ​ർ​മ്മ വ​ര​ച്ചി​ട്ട​ത്. അ​പ​ര​ന്‍ താ​നാ​യും താ​ന്‍ അ​പ​ര​നാ​യും പാ​പം പു​ണ്യ​മാ​യും പു​ണ്യം പാ​പ​മാ​യും നി​റം​പ​ക​ര്‍ന്നാ​ടു​ന്ന വൈ​രു​ധ്യ​മാ​യി​രു​ന്നു ‘രൗ​ദ്ര​സാ​ത്വി​കം’.

എ​ന്‍റെ ഭാ​ഷ​യോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു -പ്രഭാവർമ

ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നു​ശേ​ഷം എ​ന്നി​ലൂ​ടെ ഈ ​ഒ​രു പു​ര​സ്കാ​രം ല​ഭി​ക്കു​ന്നു​വെ​ന്ന​ത് സ​ന്തോ​ഷ​വും അ​ഭി​മാ​ന​ക​ര​വു​മാ​യ നി​മി​ഷ​മാ​ണ്. ഇ​തു​വ​രെ​യു​ള്ള ത​ന്റെ കാ​വ്യ​ര​ച​ന പാ​ഴാ​യി​പ്പോ​യി​ല്ല എ​ന്ന് ആ​രോ മ​ന്ത്രി​ക്കും പോ​ലെ തോ​ന്നു​ക​യാ​ണ്. ഈ ​അ​വ​സ​രം കി​ട്ടി​യ​തി​ന് കാ​ര​ണം ന​മ്മു​ടെ ഭാ​ഷ​യാ​ണ്. എ​ന്റെ ഭാ​ഷ​യോ​ട് ഞാ​ന്‍ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു.

1991ൽ ​ഹ​രി​വം​ശ​റാ​യ് ബ​ച്ച​നെ​പ്പോ​ലെ​യു​ള്ള ഒ​രു ശ്രേ​ഷ്ഠ സാ​ഹി​ത്യ​കാ​ര​നി​ൽ തു​ട​ങ്ങി​യ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ പ്ര​ഗ​ല്​​ഭ​രു​ടെ നി​ര​യി​ലെ എ​ളി​യ ക​ണ്ണി​യാ​വാ​ൻ സാ​ധി​ച്ച​ത് ഏ​റെ ചാ​രി​താ​ർ​ഥ്യം ന​ൽ​കു​ന്ന​താ​ണ്. കാ​വ്യ ര​ച​നാ സ​ഞ്ചാ​ര​ത്തി​ൽ താ​ൻ അ​ര​നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ദേ​ശീ​യ​ത​ല​ത്തി​ൽ ഉ​ന്ന​ത​മാ​യ ഈ ​പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​തെ​ന്ന​ത് സ​ന്തോ​ഷ​ത്തി​ന്റെ പൊ​ലി​മ കൂ​ട്ടു​ന്നു -പ്ര​ഭാ​വ​ർ​മ​

Tags:    
News Summary - Saraswathi Samman for Prabha Varma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT