പ്രതീകാത്മക ചിത്രം

കവിത : തോ​റ്റു​പോ​യ​വ​ർ

ജീ​വി​ത​ത്തി​ൽ തോ​റ്റു​പോ​യ

പെ​ണ്ണു​ങ്ങ​ളു​ടെ

തൊ​ഴു​ത്താ​ണ​ത്രേ

വേ​ശ്യാ​ല​യം!

ക​യ​റി​ല്ലാ​തെ കെ​ട്ടി​യി​ട്ട

കു​റെ​യേ​റെ ഉ​ട​ലു​ക​ൾ

മു​ല്ല​പ്പൂ സു​ഗ​ന്ധ​വും

ഉ​ട​ൽ​ക്കു​ളി​രും തേ​ടി

എ​ത്തു​ന്ന​വ​ർ​ക്ക്

അ​റി​ഞ്ഞോ അ​റി​യാ​തെ​യോ

നി​റം​കെ​ട്ടു​പോ​യ

കു​റെ സ്വ​പ്ന​ങ്ങ​ളെ

ക​ടി​ച്ചു​പ​റി​ക്കാം

ഒ​രു​പാ​ടു പേ​ർ

വാ​യി​ച്ചു​പോ​യ

പു​സ്ത​ക​ങ്ങ​ൾ​പോ​ലെ

കു​ത്ത​ഴി​ഞ്ഞ ജീ​വി​ത​ങ്ങ​ളെ

വി​ൽ​ക്ക​പ്പെ​ടു​ക​യാ​ണ്

ഒ​ട്ടി​യ​വ​യ​റി​ൽ

വി​ന​യ​മി​ല്ലാ​ത്ത വി​ര​ലു​ക​ളു​ടെ

അ​നു​സ​ര​ണ​യി​ല്ലാ​ത്ത

നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​ൽ

നോ​വു​മ​ർ​മ​ര​ങ്ങ​ളു​ടെ

കു​ത്തൊ​ഴു​ക്ക്

വ​ഴി​തെ​റ്റി​പ്പോ​യ​വ​ർ

വീ​ണ്ടും വ​ഴി​തെ​റ്റി

സ​ഞ്ച​രി​ക്ക​യാ​ണ്

കാ​ല​ത്തി​ന്റെ മു​ന്നി​ൽ

ക​ണ്ണീ​രു​മൊ​ലി​പ്പി​ച്ച്

ഉ​മ്മ വെ​ച്ചും

ഉ​റ​ക്കെ പാ​ട്ടു​പാ​ടി​യും

അ​ട്ട​ഹ​സി​ച്ചും

പ​കു​ത്തെ​ടു​ക്കു​ന്ന

സ്വ​ർ​ഗ​രാ​ജ്യം

വേ​ദ​ന​ക​ളു​റ​ങ്ങു​ന്ന

അ​ടി​മ​ക​ളു​ടേ​താ​ണ്

ചൂ​ടും ചൂ​രും​തേ​ടി

ര​ഹ​സ്യ​മാ​യി എ​ത്ര​യെ​ത്ര

തേ​ടി​യെ​ത്ത​ലു​ക​ൾ

നീ​രു​വ​റ്റി​യാ​ലും

മാ​മ്പ​ഴം മ​ധു​ര​മു​ള്ള​ത​ല്ലേ..?

നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രാ​ണ്

പ​റ​യാ​ൻ പ​റ്റി​ല്ല

എ​ന്നാ​ലോ വീ​ട്

വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​വ​രാ​ണ്

അ​കം​പ​റ്റി

തി​രി​ച്ചി​റ​ങ്ങി​പ്പോ​രു​മ്പോ​ൾ

കൈ​കാ​ലു​ക​ൾ

ക​ഴു​കി​യി​റ​ക്ക​മാ​ണെ​ങ്കി​ലും

ചു​ണ്ടി​ൽ പ​റ്റി​യ മ​ധു​രം

നു​ണ​ഞ്ഞി​റ​ക്കി​ക്കൊ​ണ്ടി​രി​ക്കും

അ​ക​ലം കു​റ​ച്ചും

അ​ടു​പ്പം കൂ​ട്ടി​യും

വീ​ണ്ടും വീ​ണ്ടു​മെ​ത്തു​ന്ന​വ​ർ​ക്ക്

സ്വ​ർ​ഗ​രാ​ജ്യ​മാ​ണ്

ഉ​ൾ​വി​ള​ക്കു​ക​ള​ണ​ഞ്ഞാ​ലും

ഉ​ൾ​ത്തു​ടി​പ്പു​ക​ൾ

അ​വ​സാ​നി​ക്കു​ന്നി​ല്ല

മു​ഖം​മൂ​ടി​ക​ൾ

വ​സ​ന്തം തേ​ടി​യെ​ത്തു​ക​യാ​ണ്

ന​ഗ്ന​ത​യു​ടെ പൂ​ർ​ണ​ത​യി​ൽ

ദുഃ​ഖി​ത​രും പീ​ഡി​ത​രും

ആ​ർ​ക്കു​മാ​ർ​ക്കും വീ​ണ്ടെ​ടു​ക്കാ​ൻ

ആ​ന​ന്ദ​മി​ല്ല അ​ത്ര​യും

ആ​ഴ​ത്തി​ൽ പ​തി​ഞ്ഞ

അ​ഴ​ലു​ക​ള​ല്ലാ​തെ.

Tags:    
News Summary - The losers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT