ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം 2023 ഫെബ്രുവരി 16 മുതല്‍ 19 വരെ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കും. പ്രശസ്ത തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന് ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ എം.ടി. വാസുദേവൻ നായർ അറിയിച്ചു. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് കേന്ദ്ര സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന `കാവ്യപാരമ്പര്യവും ആഖ്യാനതന്ത്രങ്ങളും' എന്ന വിഷയത്തില്‍ ദേശീയസെമിനാര്‍ 19നും, `മലയാള നോവലിന്റെ വികാസം' സെമിനാര്‍ 18നും, കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന `ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി ശതാബ്ദി' സെമിനാര്‍ 17നും, ആകാശവാണി കോഴിക്കോട് നിലയം അവതരിപ്പിക്കുന്ന കവിസമ്മേളനം 16നും നടക്കും. ഒപ്പം, വൈവിധ്യ മാര്‍ന്ന കലാപരിപാടികളും ഈ നാലു ദിവസങ്ങളിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.