പെരുമ്പാവൂര്‍: അക്ഷരാവേശം വിതച്ച് വെലങ്ങാലയുടെ അഞ്ചാമത് ദേശപ്പെരുമ പുരസ്കാര വിതരണം അറക്കപ്പടിയില്‍ നടന്നു. വിവിധ മേഖലകളിലെ കര്മമികവുകൊണ്ട് ഇടംനേടിയ മുപ്പതോളം പ്രതിഭകളെയാണ് ആദരിച്ചത്. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വായന പൂര്‍ണിമ കോഓഡിനേറ്റര്‍ ഇ.വി. നാരായണന് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. ഹമീദ് പ്രതിഭകളെ പൊന്നാടയണിയിച്ചു. സംവിധായകന് മാത്തുക്കുട്ടി ബഹുമതി ഫലകം സമര്‍പ്പിച്ചു. വായന പൂര്‍ണിമ കോഓഡിനേറ്റര്‍ ഇ.വി. നാരായണന് അധ്യക്ഷതവഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ഗ്രൂപ് അഡ്മിന് ബെന്നി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.
ട്രഷറര്‍ എം.എം. ഷാജഹാന് സ്വാഗതം ആശംസിച്ചു. വെങ്ങോല ഈച്ചരന്കവല പഴയകാല റേഷന്‍ വ്യാപാരി 103 വയസ്സുള്ള സി.കെ. വേലായുധനെ ആദരിച്ചു. ഫെലോഷിപ് ജേതാവ് എസ്. അനിത, ചലച്ചിത്ര അക്കാദമി അംഗം ഷൈബു മുണ്ടക്കല്‍, കുടുംബശ്രീ കൗണ്‍സിലര്‍ ഡോ. ഉണ്ണിമായ ബിജു, മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമി അവാര്‍ഡ് ജേതാവ് അബ്ബാസ് അലി, ജില്ല പഞ്ചായത്ത് വനിതാക്ഷരി പ്രതിഭ സുനിത കില്‍ജി, സംവിധായകന് അനിയനുണ്ണി, ദേശീയ കായിക സ്വര്‍ണ മെഡല്‍ ജേതാക്കളായ അലി പുള്ളികുടി, എം.ആര്. ശ്രീരാജ്, മെട്രോ ന്യൂസ് മാര്‍ക്കറ്റിങ് മാനേജര്‍ നിഷ രജീഷ്, രക്ഷാപ്രവര്ത്തകന് ഷാനവാസ് ചിറയത്ത്, പഞ്ചഗുസ്തി ഇരട്ട സ്വര്‍ണമെഡല്‍ ജേതാവ് പി.എസ്. പ്രദീപ്, ഗായകന് ഷിഹാബ് ചേലക്കുളം, അവതാരക അമൃതരാജ് തുടങ്ങി മുപ്പതോളം പ്രതിഭകളാണ് ആദരിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.