കുറുക്കുകാളൻ കൂട്ടിയൊരു ഓണസദ്യ

സദ്യകളിലെ ഒഴിച്ചുകൂടാനാവാത്ത ഐറ്റമാണ് കുറുക്കുകാളൻ. ഒഴിച്ചുകാളൻ വീടുകളിൽ സാധാരണ ദിവസം ഉണ്ടാക്കുമെങ്കിലും കുറുക്കുകാളൻ സാധാരണ സദ്യക്ക് വേണ്ടിയാണ് ഉണ്ടാക്കുക. പുളിശ്ശേരി എന്നും മോരൂകൂട്ടാൻ എന്നും ഒക്കെ അറിയപ്പെടുന്ന കറിയുടെ കട്ടികൂടിയ രൂപമാണ് ഇത്. ഉത്രാടത്തിൻ നാളാണ് സാധാരണ കുറുക്കുകാളൻ ഉണ്ടാക്കുക. തലേന്ന് ഉണ്ടാക്കിയ കാളനായിരിക്കും കൂടുതൽ രുചി.

ചേരുവകൾ:

പച്ചക്കായ – ഒരു കപ്പ് (ചതുര കഷ്ണങ്ങൾ ആക്കിയത് )

ചേന – 1/2 കപ്പ് ചതുര കഷ്ണങ്ങൾ

മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ

കുരുമുളകുപൊടി – 1 ടീസ്പൂൺ

ജീരകം- ഒരു ചെറിയ സ്പൂൺ

കറിവേപ്പില – 2 തണ്ട്

ഉപ്പ്‌

തൈര് – 3 കപ്പ് (പുളിയുള്ളത്)

തേങ്ങാ ചിരവിയത് – 1 1/2 കപ്പ്

ജീരകം – 1/2 ടീസ്പൂൺ

പച്ചമുളക് – മൂന്നോ നാലോ എണ്ണം (എരിവനുസരിച്ച്)

ഉലുവ – 2 ടീസ്പൂൺ

കടുക് – 2/3 ടീസ്പൂൺ

വറ്റൽമുളക് – 3

തയ്യാറാക്കുന്ന വിധം:

കായയും ചേനയും മഞ്ഞൾപൊടി, ഉപ്പ്‌, കുരുമുളകുപൊടി ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. തേങ്ങാ, ജീരകം പച്ചമുളക് ചേർത്ത് നന്നായി അരക്കണം. ഈ അരപ്പ് ചേർത്ത് കഷണങ്ങൾ 3 മിനിറ്റ് വേവിക്കുക. ശേഷം തീ ചെറുതാക്കി ഉപ്പും പുളിയുള്ള തൈര് അടിച്ചതും ചേർത്ത് വേവിക്കണം. കറിയിൽ വെള്ളം കൂടിപ്പോയാൽ അരപ്പും തെരും ഇളക്കി കുറുക്കിക്കൊണ്ടിരിക്കണം. കറി കുറു പാകമാകുമ്പോൾ തീ ഓഫ് ചെയ്യുക. വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും ഉലുവയും ചേർത്ത് താളിച്ചു ചേർക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.