ഏ​റ്റ​വും പ്രിയപ്പെട്ട സി​നി​മ സദയം; ലോഹിതദാസുമായുള്ള ആത്മബന്ധത്തെ കുറിച്ച് സിബി മലയിൽ

സം​വി​ധാ​യ​ക​ൻ എന്ന നി​ല​യി​ൽ ത​ന്‍റെ ഏ​റ്റ​വും പ്രിയപ്പെട്ട സി​നി​മ​ ‘സ​ദ​യ’​മാ​ണെന്ന് സി​.ബി മ​ല​യി​ൽ. മാധ്യമം ഡോട് കോം അവതരിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന ആദ്യആഗോള മെഗാ ഡിജിറ്റൽ ഇവന്‍റിന്റെ സ​മാ​പ​ന ച​ട​ങ്ങി​ലാണ് ഇക്കാര്യം പറഞ്ഞത്. പ്രേ​ക്ഷ​ക​ല​ക്ഷ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത 10​ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം ത​ന്‍റെ സി​നി​മ​യായതിൽ ഏറെ അ​ഭി​മാ​ന​മു​​ണ്ടെ​ന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസുമായുള്ള ആത്മബന്ധത്തെ കുറിച്ചും സംവിധായകൻ സംസാരിച്ചു.ലോ​ഹിയുമായി സി​നി​മ​​ക്ക​പ്പു​റ​മു​ള്ള വ്യ​ക്തി​ബ​ന്ധമാണ്. വളരെ ദീർഘകാലത്തെ സൗഹൃദമായിരുന്നു ഞങ്ങളുടേത്.

അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞിരുന്നു. മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ വെച്ചാണ് ഭൂതക്കണ്ണാടിയുടെ കഥ പറയുന്നത്. കഥ കേട്ടപ്പോൾ തന്നെ ഞാൻ ലോഹി ഈ സിനിമ സംവിധാനം ചെയ്യണമെന്ന് പറഞ്ഞു. സാധാരണ കഥ പറയുന്നതിനേക്കാളും ആഴത്തിലായിരുന്ന ലോഹി ഭൂതക്കണ്ണാടിയെ കുറിച്ച് സംസാരിച്ചത്- ലോഹിതദാസുമായുള്ള ഓർമ പങ്കുവെച്ച് കൊണ്ട് സിബി മലയിൽ പറഞ്ഞു.

Tags:    
News Summary - Director Sibi Malayil Oepns Up About Friends With Late Director Lohitha Das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.