വിവാഹ വാഗ്​ദാനം നൽകി പീഡനം; മിഥുൻ ചക്രവർത്തിയുടെ ഭാര്യക്കും മകനുമെതിരെ എഫ്​.ഐ.ആർ

ന്യൂഡൽഹി: വിവാഹം ചെയ്യാമെന്ന്​ വാഗ്​ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മിഥുൻ ചക്രവർത്തിയുടെ ഭാര്യ യോഗിത ബാലിക്കും മകൻ മഹാക്ഷയ്​ക്കുമെതിരെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യാൻ ഉത്തരവിട്ട്​ ഡൽഹി ഹൈകോടതി. മുംബൈയിലെ ഒാഷിയാര പൊലീസ്​ സ്​റ്റേഷനിൽ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തതായാണ്​ വിവരം.

വിവാഹം ചെയ്യാമെന്ന്​ വാഗ്​ദാനം നൽകി പീഡിപ്പിച്ചെന്ന്​ കാട്ടി നടിയും മഹാക്ഷയുടെ മുൻ കാമുകിയുമായ യുവതി നൽകിയ പരാതിയിലാണ്​ നടപടി. 2015 മുതൽ യുവതിയും മഹാക്ഷയും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹ വാഗ്​ദാനം നൽകി ശാരീരികമായി പീഡിപ്പിച്ചെന്നും ത​െൻറ സമ്മതമില്ലാതെ ഗർഭച്ഛിദ്രം നടത്തിയെന്നും 2018ൽ യുവതി നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ മകനുമായുള്ള ബന്ധം തുടരുകയാണെങ്കിൽ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന്​ യോഗിത ബാലി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയിൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്യാൻ തയാറായിരുന്നില്ല. തുടർന്ന്​ 2018ൽ ഡൽഹി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

പ്രഥമദൃഷ്​ട്യ ​യോഗിതക്കും മകനുമെതിരെ കേസ്​ രജിസ്​റ്റർ ചെയ്യാൻ തെളിവുണ്ടെന്നും മറ്റു കാര്യങ്ങൾ നിയമത്തി​െൻറ വഴിക്ക്​ മുന്നോട്ടുപോക​െട്ടയെന്നും അഡീഷനൽ ചീഫ്​ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ ഏക്​ത ഗൗബ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.