നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവിനുമെതിരെ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ്​ കേസ്​

മുംബൈ: ബോളിവുഡ്​ താരം ശിൽപ്പ ഷെട്ടിക്കും ഭർത്താവ്​ രാജ്​ കുന്ദ്രക്കുമെതിരെ പരാതിയുമായി മുംബൈ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ. ശിൽപ്പയും ഭർത്താവും അടക്കമുള്ളവർ ചേർന്ന്​ 1.51 കോടി രൂപ തട്ടിയെടുത്തുവെന്നാണ്​ പരാതി.

ബിസിനസുകാരനായ നിതിൻ ബാരായ്​ നൽകിയ പരാതിയെ തുടർന്ന്​ ബന്ദ്ര പൊലീസ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തു.

2014ൽ നിതിൻ ബാരായ്​ നടത്തിയ ഒരു നിക്ഷേപവുമായി ബന്ധപ്പെട്ടാണ്​ പരാതി. എസ്​.എഫ്​.എൽ ഫിറ്റ്​നസ്​ കമ്പനി ഡയറക്​ടർ കാശിഫ്​ ഖാൻ, ശിൽപ്പ ഷെട്ടി, രാജ്​ കുന്ദ്ര എന്നിവർ ചേർന്ന്​ ലാഭം നേടുന്നതിനായി 1.51 കോടി രൂപ നിതിനോട്​ നിക്ഷേപം നടത്താൻ ആവശ്യപ്പെട്ടു. എസ്​.എഫ്​.​എൽ ഫിറ്റ്​നസ്​ കമ്പനിയുടെ ഒരു ഫ്രാഞ്ചൈസി തനിക്ക്​ നൽകാമെന്ന്​ വാക്ക്​ നൽകിയിരുന്നതായും പുണെ കൊറേഗാവിലും ഹഡപ്​സറിലും ഒരു ജിമ്മും സ്​പായും തുറക്കാമെന്ന്​ വാഗ്​ദാനം നൽകിയിരുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ, ഇവർ ഇതുവരെ വാക്കുപാലിച്ചില്ലെന്നും എഫ്​.ഐ.ആറിൽ പറയുന്നു.

നിക്ഷേപവുമായി ബന്ധപ്പെട്ട്​ യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തട്ടിപ്പ്​, ക്രിമിനൽ ഗൂഡാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ അന്വേഷണം.

നേരത്തേ, നീലചിത്ര നിർമാണവുമായി ബന്ധ​െപ്പട്ട്​ രാജ്​ കുന്ദ്ര അറസ്റ്റിലായിരുന്നു. നിലവിൽ ജാമ്യത്തിലാണ്​ രാജ്​ കുന്ദ്ര. ജൂലൈ 19നാണ്​ രാജ്​ കുന്ദ്രയെ നീലചിത്ര നിർമാണ വിതരണ കേസിൽ അറസ്റ്റ്​ ചെയ്​തത്​. കുന്ദ്രയെ കൂടാതെ കേസിൽ 11 പേരെയും അറസ്റ്റ്​ ചെയ്​തിരുന്നു.

Tags:    
News Summary - FIR lodged against actor Shilpa Shetty Raj Kundra in cheating case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.