ഉർദു കലർന്ന ഹിന്ദി സംസാരിക്കുന്ന നായികയെ വേണമായിരുന്നു; ഷാറൂഖിനായി ഗൗരി ഖാന്റെ അമ്മ കണ്ടെത്തിയ പാക് നായിക

ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ ധോലാകിയ സംവിധാനം ചെയ്ത ചിത്രമാണ് റയീസ്. 2017 ൽ പുറത്തിറങ്ങിയ ചിത്രം സാമ്പത്തികമായി വിജയം നേടിയില്ലെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ പാകിസ്താൻ താരം മഹിറയായിരുന്നു നായികയായി എത്തിയത്. നടിയുടെ ആദ്യ ഹിന്ദി ചിത്രമായിരുന്നു ഇത്.

ചിത്രത്തിലേക്ക് മഹിറയെ നിർദ്ദേശിച്ചത് ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരിയുടെ അമ്മയായിരുന്നു. സംവിധായകൻ അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ബോളിവുഡിൽ നിന്ന് ഒരുപാടു നായികമാരെ നോക്കിയെന്നും എന്നാൽ നല്ലതുപോലെ ഹിന്ദി സംസാരിക്കുന്ന ആളെയായിരുന്നു ആവശ്യമെന്നും സംവിധായകൻ പറഞ്ഞു.

' 1980 കളിലെ ഒരു പാവം മുസ്ലീം യുവതിയായിരുന്നു എന്റെ നായിക. അൽപം ഉർദു കലർന്ന ഹിന്ദി സംസാരിക്കണമായിരുന്നു. ഇന്ത്യയിൽ ഹിന്ദി സംസാരിക്കുന്ന നായികമാർ തന്നെ കുറവാണ്. ഞങ്ങൾ ആദ്യം കരീന കപൂർ, ദീപിക പദുകോൺ, അനുഷ്ക ശർമ എന്നിവരെ നോക്കി. എന്നാൽ ഇവരുടെ പ്രതിഫലം വളരെ കൂടുതലാണ്. ഇതുവളരെ ചെറിയ റോളുമാണ്. പിന്നീട് സോനം കപൂർ, കത്രീന, ആലിയ ഭട്ട് എന്നിവരെ പരിഗണിച്ചു. ഷാറൂഖ് ഖാന് പറ്റിയ ജോഡിയായിരുന്നില്ല ആലിയ. അങ്ങനെ അതും വിട്ടു.

അപ്പോഴാണ് ഗൗരി ഖാന്റെ അമ്മ മഹിറയെ നിർദ്ദേശിച്ചത്. മഹിറയുടെ ടെലിവിഷൻ ഷോ എന്റെ അമ്മയും ഗൗരി ഖാന്റെ അമ്മയും സ്ഥിരമായി കാണാറുണ്ടായിരുന്നു. ഉടൻ കാസ്റ്റിങ് നോക്കിയിരുന്ന ട്രെഹാനെ വിളിച്ചു പറഞ്ഞു. ആ സമയത്ത് മഹിറ മുംബൈയിൽ ഉണ്ടായിരുന്നു. അവരുമായി ബന്ധപ്പെട്ടപ്പോൾ ഓഡിഷനു വന്നു. ഓഡിഷൻ കഴിഞ്ഞപ്പോൾ തന്നെ ഞാൻ എല്ലാവരോടും പറഞ്ഞു ഇതാണ് ന്റെ ആസിയയെന്ന്'- രാഹുൽ പറഞ്ഞു.

Tags:    
News Summary - Raees movie review: Shah Rukh Khan film is a mish-mash of things we’ve seen before

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.