സംവിധായൻ സുജോയ് ഘോഷിന്റെ കരിയർ മാറ്റിയ ചിത്രമാണ് 2012 ൽ പുറത്തിറങ്ങിയ കഹാനി. വിദ്യാ ബാലൻ ആയിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. കുറഞ്ഞ ബജറ്റിലൊരുങ്ങിയ ചിത്രം ബോക്സോഫീസിൽ വൻ വിജയം നേടിയിരുന്നു.
കഹാനി എന്ന ചിത്രം ഉണ്ടാകാനുള്ള ഒരു കാരണം നടൻ അമിതാഭ് ബച്ചനാണെന്നാണ് പറയുകയാണ് സംവിധായകൻ സജോയ് ഘോഷ്. കരിയറിൽ ഏറ്റവും മോശമായ ഘട്ടത്തിലാണ് കഹാനി എന്ന ചിത്രം ചെയ്തതെന്നും അന്ന് തനിക്കായി ദൈവം ആയച്ച ആളായിട്ടാണ് അമിതാഭ് ജിയെ കാണുന്നതെന്നും സുജോയ് ഘോഷ് പറഞ്ഞു.
' തുടക്കത്തിൽ കഹാനിയിലേക്ക് വരാൻ ആരും തയാറായില്ല. കാരണം തൊട്ട് മുമ്പ് ഞാൻ ചെയ്ത ചിത്രം വൻ പരാജയമായിരുന്നു.അമിതാഭ് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരായിരുന്നു ആ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. താരസമ്പന്നമായിട്ടും ചിത്രം വിജയിച്ചില്ല. സിനിമയുടെ പരാജയം എന്റെ ആത്മവിശ്വാസത്തെ തകർത്തു. ആ സമയത്ത് കൂടെ നിന്നത് അമിതാഭ് ജി മാത്രമായിരുന്നു. 'നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ കൂടെ ഞാൻ ഉണ്ട്' എന്നാണ് അദ്ദഹം അന്ന് എന്നോട് പറഞ്ഞത്. ആ വാക്ക് പാലിക്കുകയും ചെയ്തു.
കഹാനിയിൽ അമിത് ജി എല്ലായിടത്തും ഉണ്ട്. അദ്ദേഹത്തിന്റെ ശബ്ദം, പാട്ട് എന്നിങ്ങനെ.ദൈവം തിരക്കിലായിരിക്കുമ്പോൾ, നമ്മളെ സഹായിക്കാൻ ഒരാളെ അയക്കും. അങ്ങനെ എനിക്കായി ദൈവം അയച്ചതാണ് അമിതാഭ് സാറിനെ എന്നാണ് ഞാൻ വിശ്വസിക്കുന്നത്'- സുജേയ് ഘോഷ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.