ബോളിവുഡ്​ താരം ഗോവിന്ദക്ക്​ കോവിഡ്​

മുംബൈ: ബോളിവുഡ്​ താരം ഗോവിന്ദക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങളുള്ള താരം നിലവിൽ വീട്ടുനിരീക്ഷണത്തിലാണ്​. ജലദോഷവും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന്​ ഗോവിന്ദ പരിശോധനക്ക്​ വിധേയമാകുകയായിരുന്നു.

നേരത്തേ ഭാര്യ സുനിതക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു. അടുത്തിടെ അവർ രോഗമുക്തി നേടുകയും ചെയ്​തു. മറ്റു കുടുംബാഗങ്ങളുടെയും ജീവനക്കാരുടെയും പരിശോധന ഫലം നെഗറ്റീവാണ്​. ഗോവിന്ദയുമായി സമ്പർക്കത്തിൽ​ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അവർ അറിയിച്ചു.

അടുത്തിടെ നിരവധി ബോളിവുഡ്​ താരങ്ങൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഞായറാഴ്ച അക്ഷയ്​ കുമാറിന്​ രോഗം സ്​ഥിരീകരിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. രാം സേതുവിന്‍റെ ചിത്രീകരണത്തിനിടെയാണ്​ അക്ഷയ്​ കുമാറിന്​ രോഗം സ്​ഥിരീകരിച്ചത്​.

നേരത്തേ ആലിയ ഭട്ട്​, സഞ്​ജയ്​ ലീല ബൻസാലി, രൺബീർ കപൂർ, ആമിർ ഖാൻ, മാധവൻ തുടങ്ങിയവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 

Tags:    
News Summary - Govinda tests positive for Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.